Periyare Periyare

Periyare Periyare

A.M. Rajah, P. Susheela

Альбом: Bharya
Длительность: 3:40
Год: 1962
Скачать MP3

Текст песни

പെരിയാറേ പെരിയാറേ
പര്‍വതനിരയുടെ പനിനീരേ
കുളിരും കൊണ്ട് കുണുങ്ങി നടക്കും
മലയാളിപ്പെണ്ണാണ്‌ നീ
ഒരു മലയാളിപ്പെണ്ണാണ്‌ നീ
പെരിയാറേ പെരിയാറേ
പര്‍വതനിരയുടെ പനിനീരേ
കുളിരും കൊണ്ട് കുണുങ്ങി നടക്കും
മലയാളിപ്പെണ്ണാണ്‌ നീ
ഒരു മലയാളിപ്പെണ്ണാണ്‌ നീ

മയിലാടും കുന്നില്‍ പിറന്നൂ
പിന്നെ മയിലാഞ്ചിക്കാട്ടില്‍ വളര്‍ന്നൂ
മയിലാടും കുന്നില്‍ പിറന്നൂ
പിന്നെ മയിലാഞ്ചിക്കാട്ടില്‍ വളര്‍ന്നൂ
നഗരം കാണാത്ത നാണം മാറാത്ത
നാടന്‍ പെണ്ണാണ് നീ
ഒരു നാടന്‍ പെണ്ണാണ് നീ
നഗരം കാണാത്ത നാണം മാറാത്ത
നാടന്‍ പെണ്ണാണ് നീ
ഒരു നാടന്‍ പെണ്ണാണ് നീ

പൊന്നലകള്‍ പൊന്നലകള്‍ ഞൊറിഞ്ഞുടുത്തു
പോകാനൊരുങ്ങുകയാണല്ലോ
പൊന്നലകള്‍ പൊന്നലകള്‍ ഞൊറിഞ്ഞുടുത്തു
പോകാനൊരുങ്ങുകയാണല്ലോ
മലയാറ്റൂര്‍ പള്ളിയില്‍ പെരുന്നാള് കൂടണം
ശിവരാത്രി കാണേണം നീ
ആലുവാ ശിവരാത്രി കാണേണം നീ
മലയാറ്റൂര്‍ പള്ളിയില്‍ പെരുന്നാള് കൂടണം
ശിവരാത്രി കാണേണം നീ
ആലുവാ ശിവരാത്രി കാണേണം നീ

നാടാകെ തെളിനീരു നല്‍കേണം
നാടോടിപ്പാട്ടുകള്‍ പാടേണം
നാടാകെ തെളിനീരു നല്‍കേണം
നാടോടിപ്പാട്ടുകള്‍ പാടേണം
കടലില്‍ നീ ചെല്ലണം
കാമുകനെ കാണണം
കല്യാണമറിയിക്കേണം
നിൻ്റെ കല്യാണമറിയിക്കേണം
കടലില്‍ നീ ചെല്ലണം
കാമുകനെ കാണണം
കല്യാണമറിയിക്കേണം
നിൻ്റെ കല്യാണമറിയിക്കേണം
പെരിയാറേ പെരിയാറേ
പര്‍വതനിരയുടെ പനിനീരേ
കുളിരും കൊണ്ട് കുണുങ്ങി നടക്കും
മലയാളിപ്പെണ്ണാണ്‌ നീ
ഒരു മലയാളിപ്പെണ്ണാണ്‌ നീ