Kattu Mooliyo
Vineeth Sreenivasan
3:50ഓമനപ്പൂവേ ഓമന കോമളത്താമരപൂവേ രാവുമാഞ്ഞില്ലേ ഇനിയും നേരമായില്ലേ വിരിയാൻ താമസമെന്തേ ദാഹിച്ചു മോഹിച്ചു തേനുണ്ണുവാൻ ഞാനോടി വന്നില്ലേ മിഴികൾ നീ തുറന്നാട്ടെ മധുരതേൻ പകർന്നാട്ടെ പാദസര താളം കേൾക്കെ കാതിനിന്നോണമായി വാർമുടിയിലെതോ പൂവായ് പാതയിൽ വീണുപോയി പറയാനെന്തോ വീണ്ടും ചുണ്ടിൽ തങ്ങി മിണ്ടാൻ വയ്യാ ഓമനപ്പൂവേ ഹാ ഓമനകോമള താമരപ്പൂവേ രാവുമാഞ്ഞില്ലെ ഇനിയും നേരമായില്ലേ വിരിയാൻ താമസമെന്തേ നീ ഒരു തെന്നലായ് ഞാൻ ഒരു ചില്ലയായ് ആടിയുലഞ്ഞുപോയി വിലോലനായ് ഞാനൊരു ദീപമായി നീയതിൽ നാളമായ് ആളിയുണർന്നുപോയ് പ്രകാശമായ് പ്രണയാകാശമേ ചിറകേകീടുമോ ഒരു പൂമ്പാറ്റയായ് പറന്നേറീടുവാൻ കണ്ണിലീ മലരമ്പിനാലെൻ്റെ തങ്കമേ മുറിവേറ്റു ഞാൻ ഓമനപ്പൂവേ ഓമനകോമള താമരപ്പൂവേ രാവുമാഞ്ഞില്ലേ ഇനിയും നേരമായില്ലേ വിരിയാൻ താമസമെന്തേ താരൊളി ചേലുള്ള പോക്കിരി വണ്ടേ നാണമാവില്ലേ ദൂരെ മാറിനിന്നൂടെ പാതിരാ താരകൾ കാണൂലേ ദധിനത്തിൻ ദധിനത്തിന ദധിനതിന ദിനദിന ആഹാആഹാ ആ ആ കാർമുകിൽ തുണ്ടമേ വാർമഴവില്ലുപോൽ മാറിലുണർന്നിടാൻ വരുന്നു ഞാൻ വാരൊളി ചന്ദ്രികേ പാതിരാപ്പാലപോൽ പൂത്തുമറിഞ്ഞു ഞാൻ ഒരോർമ്മയിൽ ഒരു പൂമാരിയായ് ഇനിയീ മേനിയിൽ താഴുകാനല്ലയോ ഇതിലേ വന്നു നീ എങ്ങനെ ഇനി എങ്ങനെ നിന്നിൽ നിന്നു വേർപെടുമൊന്നു ഞാൻ ഓമനപ്പൂവേ ഹ ഓമനകോമള താമരപ്പൂവേ രാവുമാഞ്ഞില്ലേ ഇനിയും നേരമായില്ലേ വിരിയാൻ താമസമെന്തേ താരൊളി ചേലുള്ള പോക്കിരി വണ്ടേ നാണമാവില്ലേ ദൂരെ മാറിനിന്നൂടെ പാതിരാ താരകൾ കാണൂലേ പാദസര താളം കേൾക്കെ കാതിനിന്നോണമായ് വാർമുടിയിലെതോ പൂവായ് പാതയിൽ വീണുപോയ് പറയാനെന്തോ വീണ്ടും ചുണ്ടിൽ തങ്ങി മിണ്ടാൻ വയ്യാ