Madana Mana Mohini

Madana Mana Mohini

B. Ajaneesh Loknath

Длительность: 3:41
Год: 2025
Скачать MP3

Текст песни

ധീം തനന ധീം
ധീം തനന ധീം
ധീം തനന ധീം
ധീം തനന ധീം
ത-ഥരി ദരി ഥാ-നി, ത-ഥരി, ത-ഥരി, താ-നി

ഓ മദന മന മോഹിനി നീയാരോ?
നീയെന്നെ ഉണർത്തിയോ മായാംഗനേ

ദേവ പഞ്ചമിയഴകിൽ വന്നു ചേരുന്നുവോ?
എൻ പ്രാണവല്ലകി തനിയെ ശ്രുതി മീട്ടുന്നുവോ?
അറിയിൽല്ലെഴുതാൻ അറിയില്ല ചൊല്ലുവാൻ
എൻ്റെ ചേതോ വികാരങ്ങളേ

നയനം നയനേ പ്രഥമമായി
പതിയും നിമിഷം കവിതയായി
മതിഥമായി വിവശമായി
ഹൃദന്തം സുഖകരം സുമഭരം
വസന്തം

ഓ മദന മന മോഹിനീ നീയാരോ?
നീയെന്നെ ഉണർത്തിയോ മായാംഗനേ

മുകിലിൻ ഓരമൊരു മണിമേട
അതിലേതോ രാഗ ധാരാ
സുമശര വനികയിലൊരു മേള
ഉയിർ തഴുകി ലോല ജല ധാരാ

നക്ഷത്രങ്ങൾ നൃത്തം വെയ്ക്കും കാമന
എതോ മായാലോകം തീർക്കുന്നില്ലേ ഭാവന
ഉള്ളിന്നുള്ളിൽ പൂക്കുന്നില്ലേ താമര
ചുറ്റും കാണുന്നില്ലേ വർണ്ണം നെയ്യും ചാരുത
അറിയിൽല്ലെഴുതാൻ അറിയില്ല ചൊല്ലുവാൻ
എൻ്റെ ചേതോ വികാരങ്ങളേ

നയനം നയനേ പ്രഥമമായി
പതിയും നിമിഷം കവിതയായി
മതിഥമായി വിവശമായി
ഹൃദന്തം സുഖകരം സുമഭരം
വസന്തം

ദേവ പഞ്ചമിയഴകിൽ വന്നു ചേരുന്നുവോ?
എൻ പ്രാണവല്ലകി തനിയെ ശ്രുതി മീട്ടുന്നുവോ?
അറിയിൽല്ലെഴുതാൻ അറിയില്ല ചൊല്ലുവാൻ
എൻ്റെ ചേതോ വികാരങ്ങളേ