Oru Kaathilola

Oru Kaathilola

Berny-Ignatius, M.G. Sreekumar, & Sujatha

Длительность: 5:50
Год: 2022
Скачать MP3

Текст песни

ഏതാവു നരാ നിലകട നീ കു
ഏതാവു നരാ നിലകട നീ കു
ഏതാവു നരാ നിലകട നീ കു
ഏനാവു നരാ    ആ
നിസരി സാസ നിസരി സാസ
ധാനിസ നീനി ധാനിസ നീനി
പാധനി ധാധ പാധനി ധാധ
മാപധ പാപ മാപധ പാപ

സനി പമ രിഗ മരിസ

ഒരു കാതിലോല ഞാൻ കണ്ടീലാ
ഒരു കാതിലോല ഞാൻ കണ്ടീലാ
തിരുതാളി വെച്ചതും കണ്ടീല
കളവാണിയാം കിളിയെ ഓർത്തീല
അകലെ
ഈ നാട് റാണിയായ് തോന്നീല
പുഴ തോഴി എന്നപോൽ തോന്നീല
ഇതിൽ ആരു ലോലയെൻ ഓർത്തീല
പല നാൾ
തിരയിളകിയ മാറിൽ നേര്യതാൽ
അരയിതിലൊരു ഞാണലുക്കിനാൽ
നുര ചിതറിയ നൂപുരങ്ങളാലെ
തോഴി നീയൊരുക്കുന്നു ഒരു ദേവിയായെൻ ഗ്രാമത്തെ
ഞാൻ ഇതിൻ്റെ തീരത്തെ വനഗോപബാലനാകുന്നു

കുനു ചാരുചില്ലയിൽ പൂക്കളും
പുതുതേൻ നുകർന്നു പൂമ്പാറ്റയും
പനിനീർ തണുപ്പെഴും കാറ്റിനിമ്പവും രാഗാലാപവും

ഒരു കാതിലോല ഞാൻ കണ്ടീലാ
തിരുതാളി വെച്ചതും കണ്ടീല
കളവാണിയാം കിളിയെ ഓർത്തീല
അകലെ( ലെലേലെ  ലെലേലെ)

പുൽകറുകകൾ നീർത്ത നാമ്പിൽ തുമ്പി വന്നതും
പാൽ തിളച്ചു തൂവും തുമ്പപൂക്കുടങ്ങളും
ഇളനീർ പൊൻതുടുപ്പിൽ നിറയും തേൻതണുപ്പും
മുളയായ് പാടി എന്തോ പറയാൻ വെമ്പും ഈണം
മൺവഴികളിൽ മണം തന്നിടറിയ മഴ
പൊൻവയലിലെ വെയിൽ മഞ്ഞലുകളുമായ്
തൻ തണുവോടു നിലാവന്നഴുതിയ കിനാവിൻ
അരുമയിൽ തൊടും കൺനിറവുകളായ്

ഇതു ഞാൻ അറിഞ്ഞതിന്നാദ്യമായ്
അതു നീ എറിഞ്ഞരൊൻചോദ്യമോ
കഥ നീ പറഞ്ഞതോ നേരു ചൊന്നതോ മായാലീലയോ

ഒരു കാതിലോല ഞാൻ കണ്ടീലാ
തിരുതാളി വെച്ചതും കണ്ടീല
കളവാണിയാം കിളിയെ ഓർത്തീല
അകലെ

ചന്ദ്രിക നറുചാന്ത് ചാർത്തും മുല്ലമുറ്റവും
രാമനാമ ഗീതം കേൾക്കും സാന്ധ്യദീപവും
തൊഴുകൈകിണ്ടിയാലേ കഴുകും കാൽതണുപ്പും
കിളിയായി പാട്ടുപാടും കവിതൻ വീണവായ്പും
നൽകഥകളിൽ മയങ്ങി കവിതയിൽ ഉണർന്ന
കനവുകൾ വിടർന്ന ചിറകുകളാൽ
വിൺമുകിലുകൾ തൊടും എൻ ഇടറിയ മനം പൊൻമയിലിനും സമം
കൺവിടരുകയായ്

ഇതു നീ പറഞ്ഞതില്ലിന്നലെ
ചെവിയോർത്തിരുന്നു ഞാൻ എന്നിലെ
ഇനി ഞാനറിഞ്ഞിതെൻ മാനസത്തിലും മൂകാരാധന

ഒരു കാതിലോല ഞാൻ കണ്ടീലാ
തിരുതാളി വെച്ചതും കണ്ടീല
കളവാണിയാം കിളിയെ ഓർത്തീല
അകലെ
തിരയിളകിയ മാറിൽ നേര്യതാൽ
അരയിതിലൊരു ഞാണലുക്കിനാൽ
നുര ചിതറിയ നൂപുരങ്ങളാലെ
തോഴി നീയൊരുക്കുന്നു ഒരു ദേവിയായെൻ ഗ്രാമത്തെ
ഞാൻ ഇതിൻ്റെ തീരത്തെ വനഗോപബാലൻ ആകുന്നു
കുനു ചാരുചില്ലയിൽ പൂക്കളും
പുതുതേൻ നുകർന്നു പൂമ്പാറ്റയും
പനിനീർ തണുപ്പെഴും കാറ്റിനിമ്പവും രാഗാലാപവും

ലെലേലെ   ലെലേലെ  ലെലേലെ  ലെലേലെ ലെലേലെ  ലെലേലെ