Indupushpam Choodi Nilkkum

Indupushpam Choodi Nilkkum

Bombay Ravi & K.S. Chithra

Длительность: 6:53
Год: 2022
Скачать MP3

Текст песни

ഇന്ദുപുഷ്പം ചൂടി നിൽക്കും രാത്രി
ചന്ദനപ്പൂ‍മ്പുടവ ചാർത്തിയ രാത്രി
ഇന്ദുപുഷ്പം ചൂടി നിൽക്കും രാത്രി
ചന്ദനപ്പൂ‍മ്പുടവ ചാർത്തിയ രാത്രി
കഞ്ജബാണദൂതിയായ്‌ നിന്നരികിലെത്തി
ചഞ്ചലേ നിൻ വിപഞ്ചിക തൊട്ടുണർത്തി
ഇന്ദുപുഷ്പം ചൂടി നിൽക്കും രാത്രി

ഏലസ്സിൽ അനംഗത്തിരു മന്ത്രങ്ങൾ കുറിച്ചു
പൊൻനൂലിൽ കോർത്തീയരയിൽ അണിയിക്കട്ടെ
ആ ഏലസ്സിൽ അനംഗത്തിരു മന്ത്രങ്ങൾ കുറിച്ചു
പൊൻനൂലിൽ കോർത്തീയരയിൽ അണിയിക്കട്ടെ
മാമുനിയെ മാൻകിടാവായ്‌ മാറ്റും മന്ത്രം
നിസരിമരിസ നിസരിമ രിസരി
രിമപനിപമ രിമപനി പമപ
മപനിസനിപ മപനിസനിരി സനിസ

മാമുനിയെ മാൻകിടാവായ്‌ മാറ്റും മന്ത്രം
താമരക്കണ്മുനകളാൽ പകർത്തിവച്ചു
ഇന്ദുപുഷ്പം ചൂടി നിൽക്കും രാത്രി

ഏതൊരുഗ്ര തപസ്വിക്കും പ്രാണങ്ങളിലാകെ
കുളിരേകുന്നോരഗ്നിയായ്‌ നീ പടരൂ
ആ ഏതൊരുഗ്ര തപസ്വിക്കും പ്രാണങ്ങളിലാകെ
കുളിരേകുന്നോരഗ്നിയായ്‌ നീ പടരൂ
പൂവല്ല പൂനിലാവിൻ കിരണമല്ലാ
ആ ആ ആ
പൂവല്ല പൂനിലാവിൻ കിരണമല്ലാ
നിൻ തൂമിഴികളിൽ അനംഗൻ്റെ പ്രിയ ബാണങ്ങൾ
ഇന്ദുപുഷ്പം ചൂടി നിൽക്കും രാത്രി
ചന്ദനപ്പൂ‍മ്പുടവ ചാർത്തിയ രാത്രി
കഞ്ജബാണദൂതിയായ്‌ നിന്നരികിലെത്തി
ചഞ്ചലേ നിൻ വിപഞ്ചിക തൊട്ടുണർത്തി
ഇന്ദുപുഷ്പം ചൂടി നിൽക്കും രാത്രി