Ambhalappuzhe
M. G. Sreekumar & K.S. Chithra
5:10ഓമനത്തിങ്കള്ക്കിടാവോ നല്ല കോമളത്താമരപ്പൂവോ പൂവില് നിറഞ്ഞ മധുവോ പരിപൂര്ണേന്ദു തന്റെ നിലാവോ പുത്തന് പവിഴക്കൊടിയോ ചെറു തത്തകള് കൊഞ്ചും മൊഴിയോ ചാഞ്ചാടിയാടും മയിലോ മൃദു പഞ്ചമം പാടും കുയിലോ തുള്ളുമിളമാന്കിടാവോ ശോഭ കൊള്ളുന്നോരന്നക്കൊടിയോ ഈശ്വരന് തന്ന നിധിയോ പരമേശ്വരിയേന്തും കിളിയോ പാരിജാതത്തിന് തളിരോ എന്റെ ഭാഗ്യദ്രുമത്തിന് ഫലമോ വാത്സല്യരത്നത്തെ വയ്പ്പാന് മമ വായ്ച്ചൊരു കാഞ്ചനച്ചെപ്പോ ദൃഷ്ടിക്കു വച്ചോരമൃതോ കൂരിരുട്ടത്തു വച്ച വിളക്കോ കീര്ത്തിലതയ്ക്കുള്ള വിത്തോ എന്നും കേടു വരാതുള്ള മുത്തോ ആര്ത്തിതിമിരം കളവാന് ഉള്ള മാര്ത്താണ്ഡദേവപ്രഭയോ സുക്തിയില് കണ്ട പൊരുളോ അതിസൂക്ഷ്മമാം വീണാരവമോ വന്പിച്ച സന്തോഷവല്ലി തന്റെ കൊമ്പത്തു പൂത്ത പൂവല്ലി പിച്ചകത്തിന് മലര്ച്ചെണ്ടോ നാവിനിച്ഛ നല്കുന്ന കല്ക്കണ്ടോ കസ്തൂരി തന്റെ മണമോ ഏറ്റ സത്തുക്കൾക്കുള്ള ഗുണമോ പൂമണമേറ്റൊരു കാറ്റോ ഏറ്റം പൊന്നില് തെളിഞ്ഞുള്ള മാറ്റോ കാച്ചിക്കുറുക്കിയ പാലോ നല്ല ഗന്ധമെഴും പനിനീരോ നന്മ വിളയും നിലമോ ബഹുധര്മങ്ങള് വാഴും ഗൃഹമോ ദാഹം കളയും ജലമോ മാര്ഗഖേദം കളയും തണലോ വാടാത്ത മല്ലികപ്പൂവോ ഞാനും തേടിവച്ചുള്ള ധനമോ കണ്ണിനു നല്ല കണിയോ മമ കൈവന്ന ചിന്താമണിയോ ലാവണ്യപുണ്യനദിയോ ഉണ്ണിക്കാര്വര്ണ്ണന് തന്റെ കളിയോ ലക്ഷ്മീഭഗവതി തന്റെ തിരുനെറ്റിയിലിട്ട കുറിയോ എന്നുണ്ണിക്കൃഷ്ണന് ജനിച്ചോ പാരിലിങ്ങനെ വേഷം ധരിച്ചോ ഈശ്വരന് തന് കൃപയോ മുറ്റും ഭാഗ്യം വരുന്ന വഴിയോ ഓമനത്തിങ്കള്ക്കിടാവോ നല്ല കോമളത്താമരപ്പൂവോ കോമളത്താമരപ്പൂവോ കോമളത്താമരപ്പൂവോ