Punchiri Kannulla
Ganesh Sundaram
3:26കണ്ണിലെ പൊയ്കയില് കുഞ്ഞലമാലയില് ഞാനോ മീനോ കാണാതീരം തേടിപോകും പൊന്കിനാ തോണികളോ പൊന്നരയന്നങ്ങളോ ചാഞ്ഞിറങ്ങണ ചന്ദന വെയിലില് ഞാനലിഞ്ഞൊരു വേളയില് പൊന്നരളീ പൂവ് നുള്ളി നിന്നെ ഞാന് ഓര്ത്തതല്ലേ ആറ്റുവക്കിലെ ആഞ്ഞിലിച്ചോട്ടിലെ കാത്തുനിന്നൊരു തോണിയല്ലേ ആര്ത്തിരമ്പി നിറയണ നേരത്ത് നീന്തി എത്തണം ഒന്നരികെ ആരുമൊന്നു നനയാന് കൊതിക്കണ രാവിലാദ്യ മഴക്കുളിരില് നീ പറയും കഥകളിലൊക്കെയും പൂമഴ തുള്ളിത്തുള്ളി വന്നു കണ്ണിലെ പൊയ്കയില് ഉം കുഞ്ഞലമാലയില് ഉം ഞാനോ മീനോ കാണാതീരം തേടി പോകും പൊന്കിനാ തോണികളോ പൊന്നരയന്നങ്ങളോ പോക്കുവെയിലിനു മുങ്ങി കുളിക്കുവാന് ആര്ത്തി തോന്നണ ചോലയല്ലേ കൂത്തടിക്കും പരല്മീനെ കണ്ടപ്പോള് ഓര്ത്തുപോയി നിന് നീൾമിഴി ഞാന് കാറ്റിലാടും മരങ്ങളെപ്പോൽ നിന്റെ നേര്ക്ക് ചായും കിനാവുകളില് നീ നടക്കും വഴികളിലൂടൊരു മേക് ചാലു പോലോടി വന്നു കണ്ണിലെ പൊയ്കയില് കുഞ്ഞലമാലയില് ഞാനോ മീനോ കാണാതീരം തേടി പോകും പൊന്കിനാ തോണികളോ പൊന്നരയന്നങ്ങളോ ചാഞ്ഞിറങ്ങണ ചന്ദന വെയിലില് ഞാനലിഞ്ഞൊരു വേളയില് പൊന്നരളീ പൂവ് നുള്ളി നിന്നെ ഞാന് ഓര്ത്തതല്ലേ