Nilaave Vaa
Ilaiyaraaja
4:38ആലാപനം തേടും തായ്മനം ആലാപനം തേടും തായ്മനം വാരിളം പൂവേ ആരീരം പാടാം താരിളം തേനേ ആരീരോ ആരോ ആലാപനം തേടും തായ്മനം നീറി നീറി നെഞ്ചകം പാടും രാഗം താനം പല്ലവി സാധകം മറന്നതിൽ തേടും മൂകം നീലാമ്പരീ വീണയിൽ ഇഴപഴകിയ വേളയിൽ ഓമനേ അതിശയസ്വരബിന്ദുവായ് എന്നും നിന്നെ മീട്ടാൻ താനേ ഏറ്റുപാടാൻ എന്നും നിന്നെ മീട്ടാൻ താനേ ഏറ്റുപാടാൻ ഓ ശ്രുതിയിടും ഒരു പെൺമനം ആലാപനം തേടും തായ്മനം വാരിളം പൂവേ ആരീരം പാടാം താരിളം തേനേ ആരീരോ ആരോ ആദിതാളമായിയെൻ കരതലമറിയാതെ നീ ഇന്നുമേറെയോർമ്മകൾ പൊന്നും തേനും വയമ്പും തരും പുണ്യമീ ജതിസ്വരലയ ബന്ധനം ധന്യമീ മുഖമനസുഖ സംഗമം മൗനം പോലും പാടും കാലം നിന്നു തേങ്ങും മൗനം പോലും പാടും കാലം നിന്നു തേങ്ങും ഓ സുഖകരമൊരു നൊമ്പരം ആലാപനം തേടും തായ്മനം ആലാപനം തേടും തായ്മനം വാരിളം പൂവേ ആരീരം പാടാം താരിളം തേനേ ആരീരോ ആരോ ആലാപനം തേടും തായ്മനം