Chandana Cholayil

Chandana Cholayil

Johnson

Длительность: 5:27
Год: 2022
Скачать MP3

Текст песни

ഉം ഉം
ആ ആ

ചന്ദനച്ചോലയില്‍ മുങ്ങി നീരാടിയെന്‍
ഇളമാന്‍ കിടാവേ ഉറക്കമായോ
വൃശ്ചികരാത്രിതന്‍ പിച്ചകപ്പന്തലില്‍
ശാലീന പൗര്‍ണ്ണമീ ഉറങ്ങിയോ

പൂന്തെന്നലേ നിന്നിലെ ശ്രീസുഗന്ധം
എന്നോമലാളിനിന്നു നീ നല്‍കിയോ
പൂന്തെന്നലേ നിന്നിലെ ശ്രീസുഗന്ധം
എന്നോമലാളിനിന്നു നീ നല്‍കിയോ
ഏകാകിനീ അവള്‍ വാതില്‍ തുറന്നുവോ
എന്തെങ്കിലും പറഞ്ഞുവോ
എന്നാത്മനൊമ്പരങ്ങള്‍ നീ ചൊല്ലിയോ

ചന്ദനച്ചോലയില്‍ മുങ്ങി നീരാടിയെന്‍
ഇളമാന്‍ കിടാവേ ഉറക്കമായോ
വൃശ്ചികരാത്രിതന്‍ പിച്ചകപ്പന്തലില്‍
ശാലീന പൗര്‍ണ്ണമീ ഉറങ്ങിയോ

കണ്ടെങ്കില്‍ ഞാന്‍ എന്നിലെ മോഹമെല്ലാം
മാറോടു ചേര്‍ത്ത് മെല്ലെ ഇന്നോതിടും
കണ്ടെങ്കില്‍ ഞാന്‍ എന്നിലെ മോഹമെല്ലാം
മാറോടു ചേര്‍ത്ത് മെല്ലെ ഇന്നോതിടും
നീയില്ലെങ്കിലെന്‍ ജന്മമില്ലെന്നു ഞാന്‍
കാതോരമായി മൊഴിഞ്ഞിടും
ആലിംഗനങ്ങള്‍ കൊണ്ട് മെയ് മൂടിടും
ചന്ദനച്ചോലയില്‍ മുങ്ങി നീരാടിയെന്‍
ഇളമാന്‍ കിടാവേ ഉറക്കമായോ
വൃശ്ചികരാത്രിതന്‍ പിച്ചകപ്പന്തലില്‍
ശാലീന പൗര്‍ണ്ണമീ ഉറങ്ങിയോ