Devakanyaka - Male Version
Johnson & Kj Yesudas
4:36ദേവകന്യക സൂര്യതംബുരു മീട്ടുന്നൂ സ്‌നേഹകോകിലം ഗായത്രീമന്ത്രം ചൊല്ലുന്നു മഞ്ഞളാടുന്ന പൊൻവെയിൽ മഞ്ഞുകോടിയുടുക്കുന്നു വിണ്ണിൽ മേയുന്ന വെണ്മുകിൽ വെള്ളിച്ചാമരം വീശുന്നൂ ദേവകന്യക സൂര്യതംബുരു മീട്ടുന്നൂ(ഉം) സ്‌നേഹകോകിലം ഗായത്രീമന്ത്രം ചൊല്ലുന്നു (ഉം) കുങ്കുമം പൂക്കും കുന്നിന്മേലൊരു കുഞ്ഞിളംകിളി പാടുന്നു അമ്പലം ചുറ്റിയെത്തും( ഉം) പ്രാവുകൾ ആര്യൻ ( ഉം) പൊൻപാടം കൊയ്യുന്നു ( ഉം) വെള്ളിയാഴ്ച പുലർച്ചയോ ( ഉം) പുള്ളോർപൂങ്കുടം കൊട്ടുന്നു ( ഉം) നാഴിയിൽ മുളനാഴിയിൽ ഗ്രാമം നന്മമാത്രമളക്കുന്നു നന്മ മാത്രമളക്കുന്നു ( ഉം) ദേവകന്യക സൂര്യതംബുരു മീട്ടുന്നൂ ( ഉം) സ്‌നേഹകോകിലം ഗായത്രീമന്ത്രം ചൊല്ലുന്നു ( ഉം) ഉം ഉം തെങ്ങിളം നീരാം പൊൻനിളേ നിന്നിൽ മുങ്ങിത്തോർത്തും പുലരികൾ വാർമണൽ പീലികൂന്തലിൽ ( ഉം) നീലശംഖുപുഷ്പങ്ങൾ ചൂടുന്നോർ ( ഉം) കുംഭമാസ നിലാവിൻ്റെ ( ഉം) കുമ്പിൾ പോലെ തുളുമ്പുന്നോർ ( ഉം) തങ്കനൂപുരം ചാർത്തുന്നോർ മണി തിങ്കൾ നോയമ്പു നോൽക്കുന്നോർ തിങ്കൾ നോയമ്പു നോൽക്കുന്നോർ ( ഉം) ദേവകന്യക സൂര്യതംബുരു മീട്ടുന്നൂ ( ഉം) സ്‌നേഹകോകിലം ഗായത്രീമന്ത്രം ചൊല്ലുന്നു ( ഉം) മഞ്ഞളാടുന്ന പൊൻവെയിൽ മഞ്ഞുകോടിയുടുക്കുന്നു വിണ്ണിൽ മേയുന്ന വെണ്മുകിൽ വെള്ളിച്ചാമരം വീശുന്നൂ ദേവകന്യക സൂര്യതംബുരു മീട്ടുന്നൂ ( ഉം) സ്‌നേഹകോകിലം ഗായത്രീമന്ത്രം ചൊല്ലുന്നു ( ഉം)