Poomaaname (F)

Poomaaname (F)

K. S. Chithra

Длительность: 4:17
Год: 1985
Скачать MP3

Текст песни

പൂമാനമേ ഒരു രാഗമേഘം താ
പൂമാനമേ ഒരു രാഗമേഘം താ
കനവായ്  കണമായ് ഉയരാൻ
ഒഴുകാനഴകിയലും പൂമാനമേ ഒരു രാഗമേഘം താ

കരളിലെഴും ഒരു മൗനം
കസവണിയും ലയമൗനം
സ്വരങ്ങൾ ചാർത്തുമ്പോൾ ആ
കരളിലെഴും ഒരു മൗനം
കസവണിയും ലയമൗനം
സ്വരങ്ങൾ ചാർത്തുമ്പോൾ വീണയായ് മണിവീണയായ്
വീചിയായ്  കുളിർ‌വാഹിയായ്
മനമൊരു ശ്രുതിയിഴയായ്
പൂമാനമേ ഒരു രാഗമേഘം താ

പതുങ്ങി വരും മധുമാസം
മണമരുളും മലർ മാസം
നിറങ്ങൾ പെയ്യുമ്പോൾ ആ
പതുങ്ങി വരും മധുമാസം
മണമരുളും മലർ മാസം
നിറങ്ങൾ പെയ്യുമ്പോൾ ലോലമായ് അതിലോലമായ്
ശാന്തമായ് സുഖസാന്ദ്രമായ്
അനുപദമണിമയമായ്
പൂമാനമേ ഒരു രാഗമേഘം താ
കനവായ്  കണമായ് ഉയരാൻ
ഒഴുകാനഴകിയലും പൂമാനമേ ഒരു രാഗമേഘം താ