Sona Sona (Kalabhavan Mani)
Kalabhavan Mani, Suba
4:47ഓടേണ്ട ഓടേണ്ട ഓടി തളരേണ്ടാ ഓമന പൂമുഖം വാടിടേണ്ടാ ഓമന പൂമുഖം വാടാതെ സൂക്ഷിച്ചാൽ ഓമന ചുണ്ടത്തൊരുമ്മ നൽകാം ടാറിട്ട റോഡാണ് റോഡിനരികാണ് വീടിന്നടയാളം ശീമകൊന്നാ പച്ചരി ചോറുണ്ട് പച്ചമീൻ ചാറുണ്ട് ഉച്ചക്ക് ഉണ്ണാനായ് വന്നോളുട്ടോ പുഞ്ച വരമ്പത്തു പാമ്പിൻ്റെ പൊത്തുണ്ടു സൂക്ഷിച്ചു വന്നോളൂ പൊന്നു ചേട്ടാ ഒരുകുപ്പി മണ്ണെണ്ണ കത്തി തീരും വരെ പണ്ടാറ തള്ളക്കുറക്കമില്ല ടാറിട്ട റോഡാണ് റോഡിനരികാണ് വീടിന്നടയാളം ശീമകൊന്നാ ആയിരം കൊമ്പുള്ള ചെമ്പക ചോട്ടില് ഒറ്റക്കിരുന്നു ഞാനോർത്തു പാടും ഓടേണ്ട ഓടേണ്ട ഓടി തളരേണ്ടാ ഓമന പൂമുഖം വാടിടേണ്ടാ ഓമന പൂമുഖം വാടാതെ സൂക്ഷിച്ചാൽ ഓമന ചുണ്ടത്തൊരുമ്മ നൽകാം ലാലാലാലാലാ ലാലാലാലാലാ ലാലാലാലാലാലാലാലാ ഉം ഉം ചെമ്പക ചോട്ടിലിരുന്നെന്തിനോർക്കുന്നു വീട്ടിലേക്കുള്ള വഴി മറന്നോ വാടിയ പൂ ചൂടിയാലും ചൂടിയ പൂ ചൂടിയാലും ചേട്ടനെ ഞാനെന്നും കാത്തിരിക്കും ആരോക്കെതിർത്താലും എന്തു പറഞ്ഞാലും ചേട്ടനില്ലാത്തൊരു ലോകമില്ല എന്നും ഉറക്കത്തിൽ ചേട്ടനെ കണ്ടു ഞാൻ ഞെട്ടിയുണർന്നു കരച്ചില്ലല്ലേ ഉരലു വിഴുങ്ങുമ്പോൾ വിരലു മറയുന്നു പലതും പറഞ്ഞു നീ കേട്ടിട്ടിലേ ചാലക്കുടി പുഴ നീന്തി കടന്നാലും അന്തിക്ക് മുൻപ് ഞാനെത്താം പൊന്നെ മേലൂര് കേറ്റം ഞാൻ മുട്ടുത്തി കേറിയാലും നേരമിരുട്ടിയാലും എത്താം പൊന്നെ കാണാത്തതല്ലലോ ആക്രാന്തം വേണ്ടെന്ന് ആയിരം വട്ടം പറഞ്ഞില്ലേ ഞാൻ ഓടേണ്ട ഓടേണ്ട ഓടി തളരേണ്ടാ ഓമന പൂമുഖം വാടിടേണ്ടാ ഓമന പൂമുഖം വാടാതെ സൂക്ഷിച്ചാൽ ഓമന ചുണ്ടത്തൊരുമ്മ നൽകാം