Aa Karathaaril Mukhamonnamarthi
Kester
4:50പെറ്റമ്മ മറന്നാലും മറക്കാത്ത സ്നേഹമേ ക്രൂശിതനായവനെ നീ എൻ ആശ്രയം എല്ലാരും എന്നെ പിരിഞ്ഞപ്പോൾ ആലംബമില്ലാതലഞ്ഞപ്പോൾ ഒറ്റയ്ക്കിരുന്നു കരഞ്ഞപ്പോൾ നീ എൻ്റെ ആശ്വാസ ധാരയായി വന്നു ഒറ്റയ്ക്കിരുന്നു കരഞ്ഞപ്പോൾ നീ എൻ്റെ ആശ്വാസ ധാരയായി വന്നു പെറ്റമ്മ മറന്നാലും മറക്കാത്ത സ്നേഹമേ ക്രൂശിതനായവനെ നീ എൻ ആശ്രയം എൻ പ്രിയരെല്ലാം എന്നെ വെറുത്തു ആഴമേറും മുറിവുകൾ എന്നിൽ നൽകി ഞാൻ ചെയ്യാത്ത കുറ്റം ചുമത്തി എൻ മനസ്സിൽ ഒരുപാടു വേദന ഏകി നൊമ്പരത്താൽ എൻ്റെ ഉള്ളം പുകഞ്ഞു നീറും നിരാശയിൽ തേങ്ങി അപ്പോൾ നീ എൻ്റെ കാതിൽ പറഞ്ഞു നിന്നെ ഞാൻ കൈ വെടിയില്ല അപ്പോൾ നീ എൻ്റെ കാതിൽ പറഞ്ഞു നിന്നെ ഞാൻ കൈ വെടിയില്ല പെറ്റമ്മ മറന്നാലും മറക്കാത്ത സ്നേഹമേ ക്രൂശിതനായവനെ നീ എൻ ആശ്രയം നിൻ വചനങ്ങൾ എത്രയോ സത്യം ഈ ലോകത്തിൻ മായാ വിലാസങ്ങൾ വ്യർത്ഥം ഞാൻ നിന്നോട് ചേരട്ടെ നാഥാ നീ ആണല്ലോ എന്നെ മറക്കാത്ത സ്നേഹം തോരാത്ത കണ്ണീരു മായ്ക്കും യേശുവിൻ കുരിശോടു ചേർന്നു ഞാൻ നിന്നു അപ്പോൾ അവൻ എന്നെ വാരിപ്പുണർന്നു വാത്സല്യ ചുംബനമേകി അപ്പോൾ അവൻ എന്നെ വാരിപ്പുണർന്നു വാത്സല്യ ചുംബനമേകി പെറ്റമ്മ മറന്നാലും മറക്കാത്ത സ്നേഹമേ ക്രൂശിതനായവനെ നീ എൻ ആശ്രയം എല്ലാരും എന്നെ പിരിഞ്ഞപ്പോൾ ആലംബമില്ലാതലഞ്ഞപ്പോൾ ഒറ്റയ്ക്കിരുന്നു കരഞ്ഞപ്പോൾ നീ എൻ്റെ ആശ്വാസ ധാരയായി വന്നു ആശ്വാസ ധാരയായി വന്നു