Allimalar Kaavil

Allimalar Kaavil

M.G. Radhakrishnan

Длительность: 4:21
Год: 1993
Скачать MP3

Текст песни

അല്ലിമലർക്കാവിൽ പൂരം കാണാൻ
അന്നു നമ്മൾ പോയി രാവിൽ നിലാവിൽ
ദൂരെയൊരാൽമര ചോട്ടിലിരുന്നു മാരിവിൽ
ഗോപുര മാളിക തീർത്തു
അതിൽ നാമൊന്നായ് ആടിപ്പാടി
അല്ലിമലർക്കാവിൽ പൂരം കാണാൻ
അന്നു നമ്മൾ പോയി രാവിൽ നിലാവിൽ

ഒരു പൊൻമാനിനെ തേടി നാം പാഞ്ഞു
കാതര മോഹങ്ങൾ കണ്ണീരിൽ മാഞ്ഞു
മഴവില്ലിൻ മണിമേട ഒരു കാറ്റിൽ വീണു
മണ്ണിലേ കളിവീടും മാഞ്ഞുവോ
ഇന്നതും മധുരമൊരോർമ്മയായ്
മണ്ണിലേ കളിവീടും മാഞ്ഞുവോ
ഇന്നതും മധുരമൊരോർമ്മയായ്
മരുഭൂവിലുണ്ടോ മധുമാസ തീർത്ഥം
അല്ലിമലർക്കാവിൽ പൂരം കാണാൻ
അന്നു നമ്മൾ പോയി രാവിൽ നിലാവിൽ

വെറുതേ സൂര്യനെ ധ്യാനിക്കുമേതോ
പാതിരാപ്പൂവിൻ്റെ നൊമ്പരം പോലെ
ഒരു കാറ്റിലലിയുന്ന ഹൃദയാർദ്ര ഗീതം
പിന്നെയും ചിരിക്കുന്നു പൂവുകൾ മണ്ണിലീ വസന്തത്തിൻ ദൂതികൾ
പിന്നെയും ചിരിക്കുന്നു പൂവുകൾ മണ്ണിലീ വസന്തത്തിൻ ദൂതികൾ
ഋതുശോഭയാകെ ഒരു കുഞ്ഞുപൂവിൽ
അല്ലിമലർക്കാവിൽ പൂരം കാണാൻ
അന്നു നമ്മൾ പോയി രാവിൽ നിലാവിൽ
ദൂരെയൊരാൽമര ചോട്ടിലിരുന്നു മാരിവിൽ
ഗോപുര മാളിക തീർത്തു
അതിൽ നാമൊന്നായ് ആടിപ്പാടി
അല്ലിമലർക്കാവിൽ പൂരം കാണാൻ
അന്നു നമ്മൾ പോയി രാവിൽ നിലാവിൽ