Ponnu Pambayil
M.G. Sreekumar
5:55ആരാണയ്യപ്പന് പൊന്നേ ആരാണയ്യപ്പന് അമ്പിളിമാമനുദിച്ചതു പോലെയുദിച്ചു വരുന്നല്ലോ (ആരാണയ്യപ്പന്) അറിവിനുമറിവായ് പൊരുളിന് പൊരുളായ് പൂത്തതുമയ്യപ്പന് പന്തളനാടിനു കൺകുളിരാനൊരു പൊന്കണിയയ്യപ്പന് പൊന്നേ പൊന്കണിയയ്യപ്പന് (അറിവിനു) പമ്പയാറിന് കരയില് വിരിഞ്ഞൊരു പൂമരമയ്യപ്പന് വന്പുലിമേലെ പാലിന് പോയൊരു വെൺതിരിയയ്യപ്പന് (പമ്പ) മാമലമേലേ മകരവിളക്കായ് മിന്നിയതയ്യപ്പന് മഞ്ചാംബികയുടെ മനസ്സുകൊതിച്ചൊരു മംഗളമയ്യപ്പന് (മാമല) ആരാണയ്യപ്പന് പൊന്നേ ആരാണയ്യപ്പന് അമ്പിളിമാമനുദിച്ചതു പോലെയുദിച്ചു വരുന്നല്ലോ നീലമേഘം മടിയിലെടുത്തൊരു താരകമയ്യപ്പന് നന്മകളെല്ലാം നെയ്യമൃതാക്കിയ നായകനയ്യപ്പന് (നീല) പാരിതിലെങ്ങും പ്രാര്ഥനപോലെ പുലര്ന്നവനയ്യപ്പന് സങ്കടമെല്ലാം തീര്ത്തുതരുന്നൊരു സാഗരമയ്യപ്പന് (പാരിതിലെങ്ങും) (ആരാണയ്യപ്പന്)