Baletta Baletta (M.G.Sreekumar)

Baletta Baletta (M.G.Sreekumar)

M.G.Sreekumar

Альбом: Balettan
Длительность: 4:17
Год: 2003
Скачать MP3

Текст песни

ബാലേട്ടാ ബാലേട്ടാ

ചോലക്കിളിയേ, പീലിച്ചിറകെവിടേ
മാരിക്കുളിരേ, മിന്നൽത്തെല്ലെവിടേ
നീലക്കടലേ, വേനൽപ്പുഴയെവിടേ
പൂവൽക്കുയിലേ, പാട്ടിൻ ശീലെവിടേ

കൊച്ചു കൊച്ചു കുഞ്ഞാറ്റേ
നീ പിച്ച വെച്ചു പറന്നീടും
തെച്ചിമണി കാവോരം
നീ കുറുകും കുരു കുരുവിയെ കണ്ടോ

ബാലേട്ടാ ബാലേട്ടാ ഹേ ഹേ ഹേ ബാലേട്ടാ
ബാലേട്ടാ ബാലേട്ടാ ബാലേട്ടാ
ബാലേട്ടാ ബാലേട്ടാ ഹേ ഹേ ഹേ ബാലേട്ടാ
ബാലേട്ടാ ബാലേട്ടാ ബാലേട്ടാ

കുറുവാലിക്കുന്നിനു മേലേ
കണിമഞ്ഞിൻ കുടിലിനു കീഴെ
കണി കാണാൻ കൊന്നപ്പൂവെവിടേ
ചെറുപ്രാവിൻ ചിറകിനു കീഴേ
തുടു തൂവൽ കസവിനു മേലേ
മഴ മീട്ടും മേഘപ്പടയെവിടേ

മണിമേടയിൽ പടവാളുമായ്
അവനോടിയൊളിച്ചെന്നോ
മണലാഴിയിൽ തിര തല്ലുവാൻ
അവനാഞ്ഞു കുതിച്ചെന്നോ
ഒരു പമ്പരമായവനീവഴി വന്നോ വന്നോ

ബാലേട്ടാ ബാലേട്ടാ ഹേ ഹേ ഹേ ബാലേട്ടാ
ബാലേട്ടാ ബാലേട്ടാ ബാലേട്ടാ
ബാലേട്ടാ ബാലേട്ടാ ഹേ ഹേ ഹേ ബാലേട്ടാ
ബാലേട്ടാ ബാലേട്ടാ ബാലേട്ടാ

പുലി പായും കാടു കടന്നും
ഇടനാടും തോടു തകർത്തും
വടിവോടെ പമ്മിപ്പായുന്നേ
കടമേറി കാറ്റു വിതയ്ക്കും
പടിവാതിൽ പട്ടണമേറി
കുടമാറ്റം പൂരം കാണുന്നേ

വിടുവായനായ് പടുകൂറ്റനായ്
അവനാഞ്ഞു പറക്കുന്നേ
ഇടിനാളമായ് വെടിനാദമായ്
അവനക്കിടി പറ്റുന്നേ
ഒരു പമ്പരമായവനീവഴിയിന്നലെ വന്നോ വന്നോ

ബാലേട്ടാ ബാലേട്ടാ ഹേ ഹേ ഹേ ബാലേട്ടാ
ബാലേട്ടാ ബാലേട്ടാ ബാലേട്ടാ
ബാലേട്ടാ ബാലേട്ടാ ഹേ ഹേ ഹേ ബാലേട്ടാ
ബാലേട്ടാ ബാലേട്ടാ ബാലേട്ടാ

ചോലക്കിളിയേ, പീലിച്ചിറകെവിടേ
മാരിക്കുളിരേ, മിന്നൽത്തെല്ലെവിടേ
നീലക്കടലേ, വേനൽപ്പുഴയെവിടേ
പൂവൽക്കുയിലേ, പാട്ടിൻ ശീലെവിടേ

കൊച്ചു കൊച്ചു കുഞ്ഞാറ്റേ
നീ പിച്ച വെച്ചു പറന്നീടും
തെച്ചിമണി കാവോരം
നീ കുറുകും കുരു കുരുവിയെ കണ്ടോ

ബാലേട്ടാ ബാലേട്ടാ ഹേ ഹേ ഹേ ബാലേട്ടാ
ബാലേട്ടാ ബാലേട്ടാ ബാലേട്ടാ
ബാലേട്ടാ ബാലേട്ടാ ഹേ ഹേ ഹേ ബാലേട്ടാ
ബാലേട്ടാ ബാലേട്ടാ ബാലേട്ടാ