Machakathammaye (From "Chinthavishttaya Shyamala")

Machakathammaye (From "Chinthavishttaya Shyamala")

M. G. Sreekumar

Альбом: Ormakalil Johnson
Длительность: 3:19
Год: 2020
Скачать MP3

Текст песни

മച്ചകത്തമ്മയെ കാൽ തൊട്ടു വന്ദിച്ചു
മകനേ തുടങ്ങു നിൻ യാത്ര

മച്ചകത്തമ്മയെ കാൽ തൊട്ടു വന്ദിച്ചു
മകനേ തുടങ്ങു നിൻ യാത്ര
അദ്വൈത വേദാന്ത ചിന്ത തൻ വഴിയിലൂ
ടാദ്യന്തമില്ലാത്ത യാത്ര
ഒരറിവില്ലാ പൈതലിൻ യാത്ര

മച്ചകത്തമ്മയെ കാൽ തൊട്ടു വന്ദിച്ചു
മകനേ തുടങ്ങു നിൻ യാത്ര

ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടുള്ളൊ
രിണ്ടലുകൾ പോക്കുന്ന യാത്ര
ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടുള്ളൊ
രിണ്ടലുകൾ പോക്കുന്ന യാത്ര
താൻ താൻ നിരന്തരം ചെയ്തൊരു കർമ്മഫല
ദോഷങ്ങൾ തീർക്കുന്ന യാത്ര
മോക്ഷമലയാത്ര ബ്രഹ്മമലയാത്ര
കഠിനതരമായോരു ഹഠയോഗയാത്ര

മായാപ്രപഞ്ചമാം മൺ തരിയിലമരുന്ന
മായയെത്തിരയുന്ന യാത്ര
മായാപ്രപഞ്ചമാം മൺ തരിയിലമരുന്ന
മായയെത്തിരയുന്ന യാത്ര
ഹോമകുണ്ഡം പോൽ ജ്വലിക്കും മനസ്സിന്നു
സാന്ത്വനം പകരുന്ന യാത്ര
പരമപദയാത്ര പരമാത്മയാത്ര
പ്രണവ മന്ത്രാക്ഷര സ്വരമുഖര യാത്ര

സ്വാമിയേ ശരണം ശരണമയ്യപ്പ
സ്വാമിയേ ശരണം ശരണമയ്യപ്പ
സ്വാമിയേ ശരണം ശരണമയ്യപ്പ
സ്വാമിയേ ശരണം ശരണമയ്യപ്പ

മച്ചകത്തമ്മയെ കാൽ തൊട്ടു വന്ദിച്ചു
മകനേ തുടങ്ങു നിൻ യാത്ര
അദ്വൈത വേദാന്ത ചിന്ത തൻ വഴിയിലൂ
ടാദ്യന്തമില്ലാത്ത യാത്ര
ഒരറിവില്ലാ പൈതലിൻ യാത്ര

സ്വാമിയേ ശരണം ശരണമയ്യപ്പ
സ്വാമിയേ ശരണം ശരണമയ്യപ്പ
സ്വാമിയേ ശരണം ശരണമയ്യപ്പ
സ്വാമിയേ ശരണം ശരണമയ്യപ്പ
സ്വാമിയേ ശരണം ശരണമയ്യപ്പ
സ്വാമിയേ ശരണം ശരണമയ്യപ്പ
സ്വാമിയേ ശരണം ശരണമയ്യപ്പ
സ്വാമിയേ ശരണം ശരണമയ്യപ്പ
സ്വാമിയേ ശരണം ശരണമയ്യപ്പ (സ്വാമിയേ)
സ്വാമിയേ ശരണം ശരണമയ്യപ്പ (ശരണം ശരണമയ്യപ്പ)