Unaroo Unaroo

Unaroo Unaroo

Manjari

Длительность: 8:40
Год: 2007
Скачать MP3

Текст песни

ഉണരു ഉണരു ലളിതാംബികയേ
ഉണരു ചോറ്റാനിക്കര അമ്മേ
നിറയു നിറയു മനസ്സിൽ ദേവി
കരുണാമയി പാപ ഹരേ സുഭഗേ
ത്രിഗുണാത്മികായാം ജഗദംബികയേ
അവിടുന്നുചരാചര കാരണമായ്
അറിവിന്നിറവാംതവ മിഴിയിണകൾ
കണികാണുവതെന്നുമനുഗ്രഹമായ്‌

ശരണാഗതരാം അടിയങ്ങളിൽ നിൻ
കരുണാമൃത മധു ചൊരിയുക മായേ
അഖിലം സുഖദം ചൊരിയും തവ
പദചലനം ധരയുടെ നിർവൃതി മാർഗ്ഗം
മധുരം ചൊടികൾ പൊഴിയും സരിഗമ
ഉലകിൻ സ്വരമായ് വിലയം ജനനീ
അതുലം നടനം രണ ഭൂമിയിൽ നിൻ
കരചരണങ്ങൾ എനിക്കു ബലം

ആധികൾ വ്യാധികൾ ജീവിതവ്യഥകൾ
ബാധകൾ സകലം തീർത്തിട്ടുലകിൽ
ബോധം പകരുമൊരമ്മേ ശരണം
നാരായണി തവ പാദം ശരണം
യാചനയോടെ പദാന്തികമെത്തും
സാധുജനങ്ങളെ രക്ഷിച്ചീടുക
ഈരേഴുലകിനും ആശ്രയമരുളുക
ചോറ്റാനിക്കര അരുളും തായേ

സുരസുന്ദരി നിൻ സിംഹാസനമിതു
ചൊരിയും പ്രഭയിൽ മുങ്ങി മയങ്ങും
ഈ പ്രകൃതിയിലെങ്ങും അനുഗ്രഹ വർഷം
തുടരാൻ മിഴികൾ തുറക്കുക ദേവീ
കദനം നിറയും ഈ കലികാലത്തിലെ
ദുരിതമകറ്റുക ദേവീ സതതം
ഋതുഭയമഖിലം തീർത്തു തരേണം
ചപലത നീക്കി സുഖം പകരേണം
സുഖംപകരേണം സുഖംപകരേണം

ശിവവല്ലഭയായി വിളങ്ങി മുദാ
അറിവിൻ്റെ സരസ്വതിയായി സദാ
നിറവിൻ്റെ ഹരിപ്രിയയായി സുധാ
മധു തൂകി വിളങ്ങും അനല്പമതേ
ശ്രുതിയും സ്വരവും സുമധുര ലയവും
പകരും തവ സംഗീതം വരമായ്
അണുവിലും ആത്മസുഖാമൃതമായ്
ജനിമൃതി മോക്ഷമഹൗഷധമായി

നിറയും മനസ്സിൽ തവ പദകമലം
രിപുനാശിനിയാം ദുർഗ്ഗാ ചരണം
കഴലിണ താണു വണങ്ങുന്നടിയനു
വഴി കാട്ടി തരണം ജഗദംബേ
തിരു മിഴി തീ മിഴിയാക്കരുതമ്മേ
അരുളുക നിൻ ചിര സാന്ത്വനമമ്മേ
ദിനവും തുടരും പിഴകൾ പൊറുക്കുക
ചോറ്റാനിക്കര അമ്മേ മഹതേ
അമ്മേ മഹതേ

പുലരിയിലക്ഷര രൂപിണിയാകും
ധനധാന്യാദികളരുളും രമയും
മഹിഷാസ്സുരനുടെ തമമതു തീർക്കും
ഭഗവതി ദുർഗ്ഗയുമായി വിളങ്ങും
തൃപുരേശ്വരി നിൻ വൈഭവമുലകിനു
സുകൃതം ഭജതം തവ സോപാനം
അഭയം വരദം തവ സന്നിധിയിൽ
ചോറ്റാനിക്കര അമ്മേ നമോഹം
നമോഹം

ഉണരു ഉണരു ലളിതാംബികയേ
ഉണരു ചോറ്റാനിക്കര അമ്മേ
നിറയു നിറയു മനസ്സിൽ ദേവി
കരുണാമയി പാപ ഹരേ സുഭഗേ
ത്രിഗുണാത്മികയാം ജഗദംബികയേ
അവിടുന്നുചരാചര കാരണമായ്
അറിവിന്നിറവാംതവ മിഴിയിണകൾ
കണികാണുവതെന്നുമനുഗ്രഹമായ്‌
ഉണരു ഉണരു ലളിതാംബികയേ
ഉണരു ചോറ്റാനിക്കര അമ്മേ
ഉണരു ചോറ്റാനിക്കര അമ്മേ
ഉണരു ചോറ്റാനിക്കര അമ്മേ
ഉണരു ചോറ്റാനിക്കര അമ്മേ
ഉണരു ചോറ്റാനിക്കര അമ്മേ
ഉണരു ചോറ്റാനിക്കര അമ്മേ
ഉണരു ചോറ്റാനിക്കര അമ്മേ
ഉണരു ചോറ്റാനിക്കര അമ്മേ
ഉണരു ചോറ്റാനിക്കര അമ്മേ