Notice: file_put_contents(): Write of 645 bytes failed with errno=28 No space left on device in /www/wwwroot/muzbon.net/system/url_helper.php on line 265
M.G. Sreekumar - Ayyappasaranam | Скачать MP3 бесплатно
Ayyappasaranam

Ayyappasaranam

M.G. Sreekumar

Альбом: Swamy Ayyappan
Длительность: 6:48
Год: 2003
Скачать MP3

Текст песни

പത്മ നേത്രായ നമോ നമഹ
ശക്തി രൂപായ നമോ നമഹ
കർമ്മ സാധ്യായ നമോ നമഹ
ധർമ്മ ശാസ്തായ നമോ നമഹ
ഭൂത നാഥായ നമോ നമഹ
ദേവ ദേവായ നമോ നമഹ
മഞ്ജു കേശായ നമോ നമഹ
മന്ത്ര പൂർണ്ണായ നമോ നമഹ

അയ്യപ്പാ ശരണം ശരണമെന്റയ്യപ്പാ
ശബരീ നാഥനേ അഭയം നീ
അയ്യപ്പാ ശരണം ശരണമെന്റയ്യപ്പാ
ശബരീ നാഥനേ അഭയം നീ
കണ്ണിൽ മിന്നും (കനക വിളക്ക് )
കാടും മേടും (താണ്ടി നടക്ക്)
സ്വാമി പാദം (നെഞ്ചിലടക്ക് )
ആമയങ്ങൾ (തീർന്നു നിനക്ക് )
ഹരനായ് ഹരിയായ് പുലരുന്ന രൂപം
ആലില മുദ്രയിൽ തെളിയേണം
അയ്യപ്പാ ശരണം ശരണമെന്റയ്യപ്പാ
ശബരീ നാഥനേ അഭയം നീ

വിശ്വ വന്ദ്യായ നമോ നമഹ
വിഷ്ണു പുത്രായ നമോ നമഹ
വേദ വേദ്യായ നമോ നമഹ
നാദ രൂപായ നമോ നമഹ
ചിത് പ്രകാശായ നമോ നമഹ
സച്ചിദാനന്ദ നമോ നമഹ
നിത്യ സൗമ്യായ നമോ നമഹ
സിദ്ധ രൂപായ നമോ നമഹ

ആഴിയുമൂഴിയുമേഴു സ്വരങ്ങളും ആരിലൊതുങ്ങുന്നു
ആദിയുമന്തവും ആരുടെ കൺകളിൽ ആടിമയങ്ങുന്നു
ഭൂതഗണം തൊഴുതാരുടെ ചൊല്ലിനു കാതു മടക്കുന്നു
ആ  ശബരീശ്വരൻ അയ്യൻ തിരുവടി നമ്മെ വിളിക്കുന്നു
ഇരുമുടിക്കെട്ടുമായ് ഇതിലേ നീ വരൂ
ഇവിടെയാണയ്യൻ്റെ പൊന്നമ്പലം
ശാസ്താവേ (ശരണം നീ )
ശരണമുഖം (തരണം നീ )
കല്ലും മുള്ളും (കാലുക്ക് മെത്ത)
കാലദോഷം (തീർത്തരുളേണം)
അയ്യപ്പാ ശരണം ശരണമെന്റയ്യപ്പാ
ശബരീ നാഥനേ അഭയം നീ

പത്മ നേത്രായ നമോ നമഹ
ശക്തി രൂപായ നമോ നമഹ
കർമ്മ സാധ്യായ നമോ നമഹ
ധർമ്മ ശാസ്തായ നമോ നമഹ
ഭൂത നാഥായ നമോ നമഹ
ദേവ ദേവായ നമോ നമഹ
മഞ്ജു കേശായ നമോ നമഹ
മന്ത്ര പൂർണ്ണായ നമോ നമഹ

ആരുടെ പൊൻപദ പങ്കജമലരിൽ വേദമുറങ്ങുന്നു
സൂര്യ മഹാമണി ആരുടെ കണ്ഠമണഞ്ഞു തിളങ്ങുന്നു
ആരുടെ മാമണി വില്ലിലെയമ്പുകൾ പൂമഴ പെയ്യുന്നു
ആ  ശബരീശ്വരയോഗിവരേശ്വരൻ അഭയം നൽകുന്നു
കരിമല താണ്ടി ഇതിലേ നീ വരൂ
കണി കാണാം അയ്യൻ്റെ പൊന്നമ്പലം
പമ്പാവാസാ (ശരണം പൊന്നയ്യപ്പാ )
പന്തളദാസാ  (ശരണമെന്നയ്യപ്പാ )
പാടി വാഴ്ത്താം (പാദം ശരണം )
ഓടി വായോ (തൊഴു കൈ ശരണം )
അയ്യപ്പാ ശരണം ശരണമെന്റയ്യപ്പാ
ശബരീ നാഥനേ അഭയം നീ

അയ്യപ്പാ ശരണം ശരണമെന്റയ്യപ്പാ
ശബരീ നാഥനേ അഭയം നീ
കണ്ണിൽ മിന്നും (കനക വിളക്ക് )
കാടും മേടും (താണ്ടി നടക്ക്)
സ്വാമി പാദം (നെഞ്ചിലടക്ക് )
ആമയങ്ങൾ (തീർന്നു നിനക്ക് )
ഹരിയേ ഹരനേ ഹരിഹരസുതനേ
കരുണാ മയനേ ശരണം നീ
അയ്യപ്പാ ശരണം ശരണമെന്റയ്യപ്പാ
ശബരീ നാഥനേ അഭയം നീ

പത്മ നേത്രായ നമോ നമഹ
ശക്തി രൂപായ നമോ നമഹ
കർമ്മ സാധ്യായ നമോ നമഹ
ധർമ്മ ശാസ്തായ നമോ നമഹ
ഭൂത നാഥായ നമോ നമഹ
ദേവ ദേവായ നമോ നമഹ
മഞ്ജു കേശായ നമോ നമഹ
മന്ത്ര പൂർണ്ണായ നമോ നമഹ
വിശ്വ വന്ദ്യായ നമോ നമഹ
വിഷ്ണു പുത്രായ നമോ നമഹ
വേദ വേദ്യായ നമോ നമഹ
നാദ രൂപായ നമോ നമഹ
ചിത് പ്രകാശായ നമോ നമഹ
സച്ചിദാനന്ദ നമോ നമഹ
നിത്യ സൗമ്യായ നമോ നമഹ
സിദ്ധ രൂപായ നമോ നമഹ