Notice: file_put_contents(): Write of 644 bytes failed with errno=28 No space left on device in /www/wwwroot/muzbon.net/system/url_helper.php on line 265
M.G. Sreekumar - Chandanathin | Скачать MP3 бесплатно
Chandanathin

Chandanathin

M.G. Sreekumar

Альбом: Dhakshina Ganga
Длительность: 5:09
Год: 2007
Скачать MP3

Текст песни

ചന്ദനത്തിൻ മണമുള്ള നന്ദനത്തിൽ കുടികൊള്ളും മന്മഥാരീ ശിവസുതനേ
അയ്യപ്പാ മാധവൻ്റെ  തിരുമകനേ
ചന്ദനത്തിൻ മണമുള്ള നന്ദനത്തിൽ കുടികൊള്ളും
മന്മഥാരീ ശിവസുതനേ
അയ്യപ്പാ മാധവൻ്റെ  തിരുമകനേ
ശനിയുടെ ഹരനേ വരണേ
നീ അരവണ മധുരം തരണേ
മനസ്സിൻ പമ്പയിൽ നീരാടുക നീ
ശരണനദിയലകളണിയണ വരദനേ
ചന്ദനത്തിൻ മണമുള്ള നന്ദനത്തിൽ കുടികൊള്ളും മന്മഥാരീ ശിവസുതനേ
അയ്യപ്പാ മാധവൻ്റെ  തിരുമകനേ

രാജനോ പൊന്നോമന നീ മിഴികൾ നേടിയ കണ്മണി നീ
രാവിലെ എൻ മനസ്സിൽ പ്രണവം നീട്ടിയ ശംഖൊലി നീ
വ്രതവും നോറ്റു വരുന്നവരിൽ ഒളി മങ്ങാതുള്ളൊരു നെയ്ത്തിരി നീ
വ്രതവും നോറ്റു വരുന്നവരിൽ ഒളി മങ്ങാതുള്ളൊരു നെയ്ത്തിരി നീ
കരൾ നൊന്തു പാടുമൊരെൻ്റെ കണ്ണീരിൻ കണി മായ്ച്ചവനേ

ശരണം ശരണം ശരണം ശരണം ശരണം തരണേ സ്വാമിയേ
ശരണം ശരണം ശരണം ശരണം ശരണം തരണേ സ്വാമിയേ

എന്നിലുള്ള സംഗീതം നിൻ വനികയിലൊഴുകണ നദിയിലെ നുരമണി
ചന്ദനത്തിൻ മണമുള്ള നന്ദനത്തിൽ കുടികൊള്ളും മന്മഥാരീ ശിവസുതനേ
അയ്യപ്പാ മാധവൻ്റെ  തിരുമകനേ

സ്വാമിയേ അയ്യപ്പോ അയ്യപ്പോ സ്വാമിയേ
സ്വാമിയേ അയ്യപ്പോ അയ്യപ്പോ സ്വാമിയേ

മഞ്ഞിലെ മന്ദാകിനിയിൽ മകരം തൂകിയ ചന്ദ്രിക നീ
പൂർണ്ണിമയിൽ പുഷ്കലയിൽ അരുണിമ ചൂടിയ നാഥൻ നീ
പടികൾ കേറി വരുന്നവരിൽ അലിവെല്ലാമുള്ളൊരു പൊൻ കണി നീ
പടികൾ കേറി വരുന്നവരിൽ അലിവെല്ലാമുള്ളൊരു പൊൻ കണി നീ
മുഖം കണ്ടു കൈതൊഴുമെൻ്റെ ജന്മത്തിൻ ശനി തീർത്തവനേ
ശരണം തരണേ സ്വാമിയേ അയ്യപ്പോ ശരണം തരണേ
എന്നിലുള്ള ദേവാംശം നിൻ ശിലയുടെ നെറുകയിലുരുകിയ ഘൃതമണി
ചന്ദനത്തിൻ മണമുള്ള നന്ദനത്തിൽ കുടികൊള്ളും മന്മഥാരീ ശിവസുതനേ
അയ്യപ്പാ മാധവൻ്റെ  തിരുമകനേ
ചന്ദനത്തിൻ മണമുള്ള നന്ദനത്തിൽ കുടികൊള്ളുംമന്മഥാരീ ശിവസുതനേ
അയ്യപ്പാ മാധവൻ്റെ  തിരുമകനേ
ശനിയുടെ ഹരനേ വരണേ
നീ അരവണ മധുരം തരണേ
മനസ്സിൻ പമ്പയിൽ നീരാടുക നീ
ശരണനദിയലകളണിയണ വരദനേ
ചന്ദനത്തിൻ മണമുള്ള നന്ദനത്തിൽ കുടികൊള്ളും മന്മഥാരീ ശിവസുതനേ
അയ്യപ്പാ മാധവൻ്റെ  തിരുമകനേ
ചന്ദനത്തിൻ മണമുള്ള നന്ദനത്തിൽ കുടികൊള്ളും മന്മഥാരീ ശിവസുതനേ
അയ്യപ്പാ മാധവൻ്റെ  തിരുമകനേ
ശരണം ശരണം ശരണം സ്വാമിയപ്പാ ശരണം
ശരണം ശരണം ശരണം സ്വാമിയപ്പാ ശരണം( ശരണം തരണേ സ്വാമിയേ)
ശരണം ശരണം ശരണം സ്വാമിയപ്പാ ശരണം
സ്വാമിയേ ശരണമയപ്പോ (ശരണം ശരണം ശരണം തരണേ സ്വാമിയേ)