Kannadichillolum
M.G. Sreekumar
4:51കണ്ണോളം കണ്ടതു പോരാ, കാതോളം കേട്ടതു പോരാ അയ്യന്റെ മായകൾ ചൊന്നാൽ തീരുമോ ഗുരുസ്വാമി ഓം, ഓം കണ്ണോളം കണ്ടതു പോരാ, കാതോളം കേട്ടതു പോരാ അയ്യന്റെ മായകൾ ചൊന്നാൽ തീരുമോ ഗുരുസ്വാമി അയ്യൻ ശരണം സ്വാമിയേ നെയ്യഭിഷേകം സ്വാമിക്ക് കർപ്പൂരത്തിരി കൽക്കണ്ടക്കിഴി കാണിപ്പൊന്നും നടയ്ക്കുവെയ്ക്കുന്നെ കണ്ണോളം കണ്ടതു പോരാ, കാതോളം കേട്ടതു പോരാ അയ്യന്റെ മായകൾ ചൊന്നാൽ തീരുമോ ഗുരുസ്വാമി കണ്ണില്ലാതുള്ളോർക്കും കാണാറാവുന്നു കണ്ണീരും തേനാകുന്നു കയ്യില്ലാ ജന്മങ്ങൾ കൈ നീട്ടി കേഴുന്നു കാലില്ലാ പാവങ്ങൾ നീലിമല താണ്ടുന്നു എല്ലാർക്കും അയ്യപ്പൻ കാവലുണ്ടേ എങ്ങോട്ടു പോയാലും കൂടെയുണ്ടേ കണ്ണോളം കണ്ടതു പോരാ, കാതോളം കേട്ടതു പോരാ അയ്യന്റെ മായകൾ ചൊന്നാൽ തീരുമോ ഗുരുസ്വാമി തിരുവടി ശരണം സ്വാമിയെ ഇരുമുടിയെല്ലാം സ്വാമിക്ക് പനിനീർക്കുടവും പാലും തേനും പൂവും പൊന്നും നടയ്ക്കുവെയ്ക്കുന്നെ നാവില്ലാതുള്ളോരും നാമം പാടുന്നു നാടെല്ലാം കാതോർക്കുന്നു ആടാനും പാടാനും അയ്യപ്പൻ കൂടുന്നു ആരാനും വൈകുമ്പോൾ തേടാനും പോകുന്നു ആളില്ലാ കാട്ടിലും അയ്യനുണ്ടേ അമ്പലമേട്ടിലും അയ്യനുണ്ടേ കണ്ണോളം കണ്ടതു പോരാ, കാതോളം കേട്ടതു പോരാ അയ്യന്റെ മായകൾ ചൊന്നാൽ തീരുമോ ഗുരുസ്വാമി ഓം, ഓം കണ്ണോളം കണ്ടതു പോരാ, കാതോളം കേട്ടതു പോരാ അയ്യന്റെ മായകൾ ചൊന്നാൽ തീരുമോ ഗുരുസ്വാമി അയ്യൻ ശരണം സ്വാമിയേ നെയ്യഭിഷേകം സ്വാമിക്ക് കർപ്പൂരത്തിരി കൽക്കണ്ടക്കിഴി കാണിപ്പൊന്നും നടയ്ക്കുവെയ്ക്കുന്നെ കണ്ണോളം കണ്ടതു പോരാ, കാതോളം കേട്ടതു പോരാ അയ്യന്റെ മായകൾ ചൊന്നാൽ തീരുമോ ഗുരുസ്വാമി