Khalbhinte Theerath
Sajeer Koppam
4:48നിനവാകെ നിറയുന്നേ നിന്നാർദ്ര സംഗീതം നിഴലായെൻ നിറവാകൂ നീ എന്നിൽ അഴകോടെ നെഞ്ചോടു ചേരും പൊന്നാമ്പൽ അല്ലെ നെഞ്ചോരമാകെ പൂക്കാലമല്ലേ ചുണ്ടോടു ചേരൂ ചെന്താമരേ നീ ചന്ദമായ് മാറാൻ ചന്ദ്രോദയത്തിൽ കടലായ് ഇളകും ഒരു തീരാ നോവാണേ കനവിൽ അലയും കടലോര കാറ്റാണേ ഇരവിൽ തെളിയും ആകാശ പൊട്ടാണേ പ്രണയം ചൊരിയും ആരോമൽ തുണയെ നീ നിനവാകെ നിറയുന്നേ നിന്നാർദ്ര സംഗീതം നിഴലായെൻ നിറവാകൂ നീ എന്നിൽ അഴകോടെ നിന്നോർമതൻ ചില്ലോളമായ് എന്നുള്ളിലെ പൊൻമാനസം മിന്നാരമായ് മിന്നുന്നൊരീ എൻ ചേതന, ചില്ലോർമകൾ കണ്ണിൽ ഒരു മിന്നൽ പൊൻ കസവു പോലെ വിണ്ണിൽ ഒരു തിങ്കൾ തുണ്ടാണു നീ കണ്ണിൽ ഒരു മിന്നൽ പൊൻ കസവു പോലെ വിണ്ണിൽ ഒരു തിങ്കൾ തുണ്ടാണു നീ നിനവാകെ നിറയുന്നേ നിന്നാർദ്ര സംഗീതം നിഴലായെൻ നിറവാകൂ, നീ എന്നിൽ അഴകോടെ മഴമേഘമേ മറയാതെ നീ മനതാരിലെ മുകിലായിടൂ തണുവേകുവാൻ ഹിമമായിടാം നനവാർന്നൊരീ ഇതളായിടൂ ചിമ്മുമൊരു റാന്തൽ ചെമ്മിഴിയിൽ എന്നും ചെന്തളിര് പോലെ തെളിയുന്നു നീ ചിമ്മുമൊരു റാന്തൽ ചെമ്മിഴിയിൽ എന്നും ചെന്തളിര് പോലെ തെളിയുന്നു നീ നിനവാകെ നിറയുന്നേ നിന്നാർദ്ര സംഗീതം നിഴലായെൻ നിറവാകൂ, നീ എന്നിൽ അഴകോടെ