Patharamatt

Patharamatt

Sajeer Koppam

Альбом: Patharamatt
Длительность: 3:47
Год: 2025
Скачать MP3

Текст песни

ഉം ഉം ഉം ആ ആ ആ

പത്തരമാറ്റാൽ തുന്നി മെടഞ്ഞൊരു
മൊഞ്ചൊളി മുത്തല്ലേ
അത്തറ് പൂശി പരത്തിയ ഗന്ധം
തൊട്ടരികത്തില്ലേ
മത്ത് പിടിക്കണ നെഞ്ചിനകത്ത്
കൊരുത്തൊരു മുത്തല്ലെ
മെത്ത വിരിക്കണതുള്ളിലെ
ഹാലറിയുന്ന നിനക്കല്ലേ

നേരത്തെ ഞാനെത്തും
കാനോത്തും കൂടണ്ടേ
കൂട്ടത്തിൽ നീയെൻ്റെ
കൂടെ വേണ്ടേ
മാനത്തെ മാരിപ്പൂ
നീയെന്റേതാവില്ലേ
മാറത്തെ ചൂടൊന്നാറേ
ണ്ടേ മെല്ലേ
പത്തരമാറ്റോളി ആ ആ ആ
പത്തരമാറ്റാൽ തുന്നി മെടഞ്ഞൊരു
മൊഞ്ചൊളി മുത്തല്ലേ
അത്തറ് പൂശി പരത്തിയ ഗന്ധം
തൊട്ടരികത്തില്ലേ
മത്ത് പിടിക്കണ നെഞ്ചിനകത്ത്
കൊരുത്തൊരു മുത്തല്ലെ
മെത്തവിരിക്കണതുള്ളിലെ
ഹാലറിയുന്ന നിനക്കല്ലേ

ഗാ രാ   ഗാ രാ   ആ ധിരനാ  ധിരനാ

കസ്സവുലയും മണിയറയിൽ
മിസരിപ്പെണ്ണായരികിൽ
നിശ മൂളിയ പല്ലവി
കാതിലൊരിശലാകും നാളരികേ
നിറനീലിമ ചന്ദ്രികയിൽ
അതു നീ തരും പുഞ്ചിരിയിൽ
അറ വാതിലടക്കണ കാറ്റിന്
കിസ മൂളാൻ ഞാനരികേ

അഞ്ജന മിഴിയല്ലേ
പുഞ്ചിരി അഴകല്ലേ
പഞ്ചമ രാഗം പാടിയ പാട്ട്
പിറന്നതുമതിലല്ലേ
അഞ്ജന മിഴിയല്ലേ
പുഞ്ചിരി അഴകല്ലേ
പഞ്ചമ രാഗം പാടിയ പാട്ട്
പിറന്നതുമതിലല്ലേ

ആ ആ

പത്തരമാറ്റോളി ആ ആ
പത്തരമാറ്റാൽ തുന്നി മെടഞ്ഞൊരു
മൊഞ്ചൊളി മുത്തല്ലേ
അത്തറ് പൂശി പരത്തിയ ഗന്ധം
തൊട്ടരികത്തില്ലേ
മത്ത് പിടിക്കണ നെഞ്ചിനകത്ത്
കൊരുത്തൊരു മുത്തല്ലെ
മെത്തവിരിക്കണതുള്ളിലെ
ഹാലറിയുന്ന നിനക്കല്ലേ

നേരത്തെ ഞാനെത്തും കാനോത്തും കൂടണ്ടേ
കൂട്ടത്തിൽ നീയെൻ്റെ കൂടെ വേണ്ടേ
മാനത്തെ മാരിപ്പൂ നീയെന്റേതാവില്ലേ
മാറത്തെ ചൂടൊന്നാറേണ്ടേ മെല്ലേ
പത്തരമാറ്റോളി ആ ആ

ഉം ഉം ആ ആ