Aazhakkadalinte
Vidyasagar
4:34ആരിയം നെല്ലിൻ്റെ ഓലന്നാടും പോലെ ചാഞ്ചാടുണ്ണീ ചെരിഞ്ഞാട് ഞാറ്റുമുടി കുത്തീ താളത്തില് പാടടാ പാട്ടുകേട്ട് നീയുറങ്ങ് ആരിയം നെല്ലിൻ്റെ ഓലന്നാടും പോലെ ചാഞ്ചാടുണ്ണി ചെരിഞ്ഞാട് ഞാറ്റുമുടി കുത്തി താളത്തില്‍ പാടടാ പാട്ടുകേട്ട് നീയുറങ്ങ് തന്താനേ തന്താനേ അക്കണ്ടമിക്കണ്ടം മേലത്തെ കുഞ്ഞികണ്ടം കണ്ടത്തിനോരത്ത്കുണ്ടും കുത്തി ആയിലഈയിലാ ചേമ്പീല വിരിച്ചിട്ട് എന്നെ കിടത്തീട്ടും പോയതല്ലേ ആരിയം നെല്ലിൻ്റെ ഓലന്നാടും പോലെ ചാഞ്ചാടുണ്ണി ചെരിഞ്ഞാട് ഞാറ്റുമുടി കുത്തീ താളത്തില് പാടടാ പാട്ടു കേട്ട് നീയുറങ്ങ് വല്യ വരമ്പിൻ്റെ തെക്കെ മൂലക്കലേ തമ്പ്ര കുട ചൂടി നില്‍ക്കണ്ണ്ടേ വാരിയെടുക്കാനും താരാട്ടു പാടാനും ഏറെ കൊതിയുണ്ട് പൊന്നും കട്ടേ ആരിയം നെല്ലിൻ്റെ ഓലന്നാടും പോലെ ചാഞ്ചാടുണ്ണി ചെരിഞ്ഞാട് ഞാറ്റുമുടി കുത്തി താളത്തില്‍ പാടടാ പാട്ടു കേട്ട് നീയുറങ്ങ് ഉം ഉം ഉം ഉം ഉം ഉം അമ്മേടെ പാട്ടിൻ്റെ ഈരടി കേക്കുമ്പോ താനെ ഉറങ്ങുന്ന പൊന്നുണ്ണി ഞാൻ അമ്മേടെ മാറിൻ്റെ ചൂടേറ്റു കിടക്കാനും ഏറെ കൊതിയുണ്ട് പെറ്റൊരമ്മേ ആരിയം നെല്ലിൻ്റെ ഓലന്നാടും പോലെ ചാഞ്ചാടുണ്ണി ചെരിഞ്ഞാട് ഞാറ്റുമുടി കുത്തി താളത്തില്‍ പാടടാ പാട്ടുകേട്ട് നീയുറങ്ങ് നട്ടുച്ച നേരല്ലേ പൊള്ളുന്ന വെയിലല്ലേ ഇക്കണ്ടം നട്ടു ഞാൻ കേറിടട്ടെ എന്നുണ്ണിക്കണ്ണന് പാലു തരാഞ്ഞിട്ട് മാറിന് വേദന അടങ്ങണില്ലേ ആരിയം നെല്ലിൻ്റെ ഓലന്നാടും പോലെ ചാഞ്ചാടുണ്ണി ചെരിഞ്ഞാട് ഞാറ്റുമുടി കുത്തി താളത്തില്‍ പാടടാ പാട്ടുകേട്ട് നീയുറങ്ങ് പാട്ടുകേട്ട് നീയുറങ്ങ് പാട്ടുകേട്ട് നീയുറങ്ങ്