Poomaram Thanna Thanal
Savad Puthucode
5:05അവിടെ മഴ പെയ്യാറുണ്ടൊ എന്നെ നീ ഓർക്കാറുണ്ടൊ ഇടവഴിയിൽ മരച്ചോട്ടിൽ മഴ നനഞ്ഞതോർക്കാറുണ്ടൊ ഇടവഴിയിൽ മരച്ചോട്ടിൽ മഴ നനഞ്ഞതോർക്കാറുണ്ടൊ മുല്ലകൾ പൂക്കാറുണ്ടൊ തേൻമാവ് കാണാറുണ്ടൊ നിലാവിൻ്റെ കുളിർച്ചോട്ടിൽ കഥ പറഞ്ഞതോർക്കാറുണ്ടൊ നിലാവിൻ്റെ കുളിർച്ചോട്ടിൽ കഥ പറഞ്ഞതോർക്കാറുണ്ടൊ അവിടെ മഴ പെയ്യാറുണ്ടൊ എന്നെ നീ ഓർക്കാറുണ്ടൊ ഇടവഴിയിൽ മരച്ചോട്ടിൽ മഴ നനഞ്ഞതോർക്കാറുണ്ടൊ ഇടവഴിയിൽ മരച്ചോട്ടിൽ മഴ നനഞ്ഞതോർക്കാറുണ്ടൊ പൂക്കൾ പൂക്കും കാലം എന്നിൽ തന്നതൊരനുരാഗം പൂമരമേകിയ തണലൊ എന്നിൽ ഇന്നും കുളിർകാലം എൻ കുടിലിൽ കണ്ടൊരു കനവുകളെല്ലാം ഇന്നും അതിമധുരം നിൻ സുറുമകളെഴുതിയ മിഴികൾ തന്നത് മുഹബത്തിൻ നോട്ടം കാമുകി നീ എൻ്റെ ഖൽബിൽ ഇന്നുമൊരു നാണക്കാരീ കാൽകൊലുസ്സിൻ കൊഞ്ചലെന്നിൽ തന്നതൊരു ഇഷ്കിൻ പാട്ട് കാമുകി നീ എൻ്റെ ഖൽബിൽ ഇന്നുമൊരു നാണക്കാരീ കാൽകൊലുസ്സിൻ കൊഞ്ചലെന്നിൽ തന്നതൊരു ഇഷ്കിൻ പാട്ട് അവിടെ മഴ പെയ്യാറുണ്ടൊ എന്നെ നീ ഓർക്കാറുണ്ടൊ ഇടവഴിയിൽ മരച്ചോട്ടിൽ മഴ നനഞ്ഞതോർക്കാറുണ്ടൊ ഇടവഴിയിൽ മരച്ചോട്ടിൽ മഴ നനഞ്ഞതോർക്കാറുണ്ടൊ നീല കടലല തച്ചുതുടച്ചത് സ്വപ്ന കൊട്ടാരം വാക്കുകളിടറിയ മൊഴി നീ തന്നത് പിരിയാനനുവാദം എൻ കനവിൽ കണ്ടൊരു കവിതകളെല്ലാം മങ്ങിയൊരാ നിമിഷം കരള് കൊതിച്ചൊരു പ്രണയം എന്നിൽ പൊലിഞ്ഞുപോയില്ലേ നായികേ നിൻ നടനമെന്നിൽ കൺകളിൽ തന്നു പ്രണയം പിരിയുവാനായ് ഖൽബിനുള്ളിൽ തന്നതൊരു കണ്ണീർ വിരഹം നായികേ നിൻ നടനമെന്നിൽ കൺകളിൽ തന്നു പ്രണയം പിരിയുവാനായ് ഖൽബിനുള്ളിൽ തന്നതൊരു കണ്ണീർ വിരഹം അവിടെ മഴ പെയ്യാറുണ്ടൊ എന്നെ നീ ഓർക്കാറുണ്ടൊ ഇടവഴിയിൽ മരച്ചോട്ടിൽ മഴ നനഞ്ഞതോർക്കാറുണ്ടൊ ഇടവഴിയിൽ മരച്ചോട്ടിൽ മഴ നനഞ്ഞതോർക്കാറുണ്ടൊ ഇവിടെ മഴ പെയ്യാറുണ്ട് നിന്നെ ഞാൻ ഓർക്കാറുണ്ട് ഇടവഴിയിൽ മരച്ചോട്ടിൽ മഴ നനഞ്ഞതോർക്കാറുണ്ട് ഇടവഴിയിൽ മരച്ചോട്ടിൽ മഴ നനഞ്ഞതോർക്കാറുണ്ട് മുല്ലകൾ പൂക്കാറുണ്ട് തേൻമാവ് കാണാറുണ്ട് ഓർമയുടെ നിറക്കൂട്ടിൽ ഖൽബിലിന്നും നിറയാറുണ്ട് ഓർമയുടെ നിറക്കൂട്ടിൽ ഖൽബിലിന്നും നിറയാറുണ്ട് ഇവിടെ മഴ പെയ്യാറുണ്ട് നിന്നെ ഞാൻ ഓർക്കാറുണ്ട് ഇടവഴിയിൽ മരച്ചോട്ടിൽ മഴ നനഞ്ഞതോർക്കാറുണ്ട് ഇടവഴിയിൽ മരച്ചോട്ടിൽ മഴ നനഞ്ഞതോർക്കാറുണ്ട്