Aadeda Aattam Nee
Shaan Rahman
3:44കണ്ണഞ്ചുന്നൊരു നാടുണ്ട് ഇങ്ങു കണ്ണാടിക്കൽ പേരാണ് അടി തട ചൂടും വരിതിയിൽ ആക്കിയ വിരുതന്മാരുടെ ഊരാണ് പോരിനിറങ്ങിയ നേരത്തെല്ലാം വീര്യം കണ്ടത് നേരാണ് കൊമ്പു കുലുക്കിയ വമ്പന്മാരിൽ മുൻപേയുള്ളിവൻ ആരാണ്? കാലു കുത്തിയരേതു മണ്ണും കൈ വണങ്ങിയതാണെന്നും ചീറ്റി എത്തിയ കാട്ടുപോത്തും തോറ്റു മാറിയതാണയ്യ മത്സരത്തിൻ നാൾ ഉറച്ചാൽ ഉത്സവത്തിൻ മേളം അല്ലേ ആളകമ്പടികൾ ശിങ്കിടികൾ മുന്നൊരുക്കം തിരുതകൃതി സൂര്യനെത്തും മുൻപുണർന്നേ മെയ്ക്കരുത്തിൻ മുറകളുമായ് മല്ലനവൻ കല്ലുറപ്പായ് എല്ലുകളെ മാറ്റുകയായ് എണ്ണ മിന്നും പൊന്നുടലിൽ പെണ്ണുങ്ങളോ കണ്ണുഴിഞ്ഞേ അടുപ്പിനുള്ളിൽ തീ അണയാതെ അടുക്കളകൾ അടക്കളമായ് ആട്ടിറച്ചി മുട്ടകളും നാട്ടിൽ വേറെ കിട്ടുകില്ലെ ഗോദയതിൽ ആരു ഭരിക്കും കാത്തിരിക്കും കാറ്റ് പോലും