Roohe Nee Akalum (From "Roohanumma")
Jilshad Vallapuzha
5:36റൂഹേ നീ അകലും മുമ്പുമ്മാനെ കണ്ടു മരിക്കേണം അല്ലെങ്കിൽ ഉമ്മാൻ്റെ കൂടെ മരിക്കേണം റൂഹേ നീ പിരിയും മുമ്പുപ്പാനെ കണ്ടു മരിക്കേണം വിധിയുണ്ടേൽ ഉപ്പാൻ്റെ കൂടെ മടങ്ങേണം ഈ മണ്ണിൽ തുണ നിങ്ങൾ പകലിരവിൻ പുണ്യങ്ങൾ ചെറുനോവും അറിയുന്നോർ നിറസ്നേഹം പകരുന്നുന്നോർ വാനത്തിൻ കീഴെ ഇനി ജന്മങ്ങൾ പുലരേണം കാരുണ്യകടലായിനി എന്നെന്നും പുണരേണം റൂഹേ നീ അകലും മുമ്പുമ്മാനെ കണ്ടു മരിക്കേണം അല്ലെങ്കിൽ ഉമ്മാൻ്റെ കൂടെ മരിക്കേണം റൂഹേ നീ പിരിയും മുമ്പുപ്പാനെ കണ്ടു മരിക്കേണം വിധിയുണ്ടേൽ ഉപ്പാൻ്റെ കൂടെ മടങ്ങേണം തകരാതെ തളരാതെ ദുനിയാവിൽ തണലായി ഈ ഉമ്മാൻ്റെ നിഴലായി എന്നും ഞാനില്ലേ ചെറുകുടിലിൻ പടവുകളിൽ മിഴി ഇടറാതൊരു തിരിയായ് എൻ വരവെന്നും കാക്കാനൊരു നിഴലായ് തുണയില്ലേ നിറ മഴയിൽ എരിവെയിലിൽ ഒരു കുടയായ് ഞാനില്ലേ ഒരു കരുതൽ കടലാകാൻ എൻ്റെഉപ്പാ കൂട്ടുണ്ടേ നിറ രാവിൻ നിലവ് പൊഴിഞ്ഞത് പോലൊരു സ്നേഹം പകരുന്നേ കളി ചിരിയിൽ കഥ പറയാൻ എന്നുമ്മ കൂട്ടുണ്ടേ കദനത്തിൽ കരമേകാൻ എന്നുപ്പ കൂട്ടുണ്ടേ റൂഹേ നീ അകലും മുമ്പുമ്മാനെ കണ്ടു മരിക്കേണം അല്ലെങ്കിൽ ഉമ്മാൻ്റെ കൂടെ മരിക്കേണം റൂഹേ നീ പിരിയും മുമ്പുപ്പാനെ കണ്ടു മരിക്കേണം വിധിയുണ്ടേൽ ഉപ്പാൻ്റെ കൂടെ മടങ്ങേണം കാലത്തിൻ ഓളത്തിൽ ഒഴുകുന്നീ ചെറുവഞ്ചി അതിനോരത്തീ സ്നേഹത്തിൻ തുഴയായ് ഞാൻ ഉണ്ട് ഒരു കാറ്റിൽ ഉലയാതെ ഒരു തിരയിൽ തകരാതെ ഈ ജന്മത്തിൻ കടവിൽ തുണയാകാൻ ഇവൻ ഉണ്ടേ ഒരു തിരിയായ് അണയുന്നോരീ മാനവജന്മങ്ങൾ ഒരു തരിയും പൊഴിയാതെ പകരാമീ സ്നേഹങ്ങൾ ഉടയോരിത് ഉമ്മയുമുപ്പയും ഉലകിലുയിരിൻ ശ്വാസങ്ങൾ ഒരു പുഴതൻ തെളിനീരാം ഈ സ്നേഹം പകരാമേ ഒരു കടലിൻ അല പോലെ ഈ സ്നേഹം പകരാമേ റൂഹേ നീ അകലും മുമ്പുമ്മാനെകണ്ടു മരിക്കേണം അല്ലെങ്കിൽ ഉമ്മാൻ്റെ കൂടെ മരിക്കേണം റൂഹേ നീ പിരിയും മുമ്പുപ്പാനെ കണ്ടു മരിക്കേണം വിധിയുണ്ടേൽ ഉപ്പാൻ്റെ കൂടെ മടങ്ങേണം ഈ മണ്ണിൽ തുണ നിങ്ങൾ പകലിരവിൻ പുണ്യങ്ങൾ ചെറുനോവും അറിയുന്നോർ നിറസ്നേഹം പകരുന്നോർ വാനത്തിൻ കീഴെ ഇനി ജന്മങ്ങൾ പുലരേണം കാരുണ്യകടലായിനി എന്നെന്നും തുടരേണം റൂഹേ നീ അകലും മുമ്പുമ്മാനെ കണ്ടു മരിക്കേണം അല്ലെങ്കിൽ ഉമ്മാൻ്റെ കൂടെ മരിക്കേണം റൂഹേ നീ പിരിയും മുമ്പുപ്പാനെ കണ്ടു മരിക്കേണം വിധിയുണ്ടേൽ ഉപ്പാൻ്റെ കൂടെ മടങ്ങേണം