Mamarangale

Mamarangale

Vijay Yesudas

Длительность: 4:53
Год: 2009
Скачать MP3

Текст песни

മാമരങ്ങളെ ഒരു മഞ്ഞുകൂടു മേഞ്ഞു താ
തേൻ നിലാവിനാൽ മണിവാതിൽ നെയ്തു നെയ്തു താ

പാവം പ്രാവുകൾ പിച്ച വെച്ചു നടന്നോട്ടേ
പാടാപ്പാട്ടുകൾ പാഴ് മുളം തണ്ടിൽ
പയർമണി ചുണ്ടാൽ മൂളട്ടെ

മാമരങ്ങളെ ഒരു മഞ്ഞുകൂടു മേഞ്ഞു താ
തേൻ നിലാവിനാൽ മണിവാതിൽ നെയ്തു നെയ്തു താ

മഞ്ഞലിഞ്ഞ പകലാവാം ഞാൻ നെഞ്ഞുരുമ്മുമൊരു പൂവാകാം
കൂടെ നിന്നു നിഴലാവാം ഞാൻ പൊന്നെ
പൂനിലാവിനിതളാവാം ഞാൻ നീലവാനിലിനി മുകിലാവാം
പൂവണിഞ്ഞ പുഴയാവാം ഞാൻ കണ്ണേ

തങ്കത്തൂവലിനാൽ തഴുകും അമ്മയാവാം
താമര തേൻ നുകരാം വസന്തം വരവായ്

മാമരങ്ങളെ ഒരു മഞ്ഞുകൂടു മേഞ്ഞു താ
തേൻ നിലാവിനാൽ മണിവാതിൽ നെയ്തു നെയ്തു താ

ഉമ്മ നൽകുമുയിരാവാം ഞാൻ മിന്നി നിന്ന മെഴുതിരിയാവാം
മാരി പെയ്ത കുളിരാവാം ഞാൻ പൊന്നേ
വേനലിനു കുടയാവാം ഞാൻ തീരമാർന്ന തിര നുരയാം
തെന്നലിന്റെ വിരലാവാം ഞാൻ കണ്ണേ

കൊഞ്ചി ചാടിയും പാടിയും നാമൊന്നായ് ചേരും
കാവളം പൈങ്കീളിയായ് വസന്തം വരവായ്

പാവം പ്രാവുകൾ പിച്ച വെച്ചു നടന്നോട്ടേ
പാടാപാട്ടുകൾ പാഴ്മുളം തണ്ടിൽ
പയർമണി ചുണ്ടാൽ മൂളട്ടെ

മാമരങ്ങളെ ഒരു മഞ്ഞുകൂടു മേഞ്ഞു താ
തേൻ നിലാവിനാൽ മണിവാതിൽ നെയ്തു നെയ്തു താ
ഒരു മഞ്ഞുകൂടു മേഞ്ഞു താ
മണിവാതിൽ നെയ്തു നെയ്തു താ

പാവം പ്രാവുകൾ പിച്ച വെച്ചു നടന്നോട്ടേ