Meymasam (Duet)
M. G. Sreekumar
4:56എ-രേ-രി രേരി രേരി രോ എ-രേ-രി രേരി രേരി രോ കരിനീല കണ്ണിലെന്തെടി? കവിൾമുല്ല പൂവിലെന്തെടി? കിളിവാതിൽ ചില്ലിലൂടെ നിൻ മിന്നായം ഒളികണ്ണാൽ എന്നെ നോക്കവേ കളിയായി കണ്ട കാര്യം മറുവാക്കാൽ ചൊല്ലി മെല്ലെ നീ വായാടീ കുളിരോള പന്തലിട്ടു ഞാൻ തിരുതാലി തൊങ്ങലിട്ടു ഞാൻ വരവേൽക്കാം നിന്നെയെൻ്റെ പൊന്നേ,ഓ കരിനീല കണ്ണിലെന്തെടി(mm-mmhm) കവിൾമുല്ല പൂവിലെന്തെടി(oha-oho-oho) കിളിവാതിൽ ചില്ലിലൂടെ നിൻ മിന്നായം കൈത പൂത്ത മിഴിയിൽ കനൽ പോലെ മിന്നുമുടലിൽ കൈവള കരിവള കാൽത്തളയിളകുമൊരാദ്യ രാവിനഴകേ മെയ് നനഞ്ഞ മഴയിൽ പകൽ നെഴ്തു തന്ന കുളിരിൽ മാറിലെ മരതക നൂലിഴയഴകിലൊരുമ്മ തന്ന നിമിഷം ഒരു കുഞ്ഞു കൂമ്പു വിരിയും തുടുതുമ്പ തോൽക്കുമഴകേ മകരം മഞ്ഞിലെഴുതി നിൻ്റെ മനസ്സിലരിയ ശിശിരം ഒളികണ്ണാൽ എന്നെ നോക്കവേ കളിയായി കണ്ട കാര്യം മറുവാക്കാൽ ചൊല്ലി മെല്ലെ നീ വായാടീ വേനൽ വെന്ത വഴിയിൽ തെളിനീർ തടാകമായി നീ ചന്ദന മുകിലുകൾ ചന്ദ്രികമെഴുകിയ ചൈത്രവാനമായി നീ മാമരങ്ങൾ നിറയേ കുയിലൂയലിട്ടു വെറുതേ എൻ കനവതിലൊരു കുങ്കുമമുരുകിയ സന്ധ്യ പോലെ വരവേ ഇനിയൊന്നു ചേർന്ന് പാടാം ഇതളായി വിരിഞ്ഞ ഗാനം പതിയെ നെഞ്ചിലലിയും മൗന മുരളിയുണരുമീണം കരിനീല കണ്ണിലെന്തെടി? കവിൾമുല്ല പൂവിലെന്തെടി? കിളിവാതിൽ ചില്ലിലൂടെ നിൻ മിന്നായം ഒളികണ്ണാൽ എന്നെ നോക്കവേ കളിയായി കണ്ട കാര്യം മറുവാക്കാൽ ചൊല്ലി മെല്ലെ നീ വായാടീ കുളിരോള പന്തലിട്ടു ഞാൻ തിരുതാലി തൊങ്ങലിട്ടു ഞാൻ വരവേൽക്കാം നിന്നെയെൻ്റെ പൊന്നേ,ഓ കരിനീല കണ്ണിലെന്തെടി? കവിൾമുല്ല പൂവിലെന്തെടി? കിളിവാതിൽ ചില്ലിലൂടെ നിൻ മിന്നായം കിളിവാതിൽ ചില്ലിലൂടെ നിൻ മിന്നായം