Nijana Nijana
Srinivas, Lakshmi
6:01വസന്തം പോലെ ഒരു സന്ധ്യയെ പോലെ നിലാവിൽ പൂക്കും കണിമുല്ലയെ പോലെ ഹൃദയമാം പൂവിലെ ശലഭമായ് വന്നു നീ നെറുകിൽ നീ അണിയുമോ പ്രണയസിന്ദൂരം ഉം ഉം വസന്തം പോലെ ഒരു സന്ധ്യയെ പോലെ നിലാവിൽ പൂക്കും കണിമുല്ലയെ പോലെ എൻ്റെ ജാലക വാതിലിൽ വന്നു ചേർന്നൊരു തിങ്കളേ നിൻ്റെ ചന്ദനഗന്ധമെൻ നെഞ്ചിലമൃതായ് കുളിരവേ പെയ്തുതോർന്ന നിലാവിൽ നാം മാറുരുമ്മി ഉറങ്ങവേ പെയ്തുതോർന്ന നിലാവിൽ നാം മാറുരുമ്മി ഉറങ്ങവേ പിന്നെയും പൂത്തുവോ പ്രണയമന്ദാരം ഉം ഉം വസന്തം പോലെ ഒരു സന്ധ്യയെ പോലെ നിലാവിൽ പൂക്കും കണിമുല്ലയെ പോലെ നിൻ്റെയോർമ്മകളെന്നിലെ ലോല ഭാവനയാകവേ നിൻ്റെ ജന്മ പരാഗമെൻ പുണ്യ ലതയിൽ പടരവേ മാഞ്ഞുപോയ കിനാവുകൾ മൗന മലരായ് പൂക്കവേ മാഞ്ഞുപോയ കിനാവുകൾ മൗന മലരായ് പൂക്കവേ പിന്നെയും പാടിയോ സാന്ദ്രസംഗീതം ഉം ഉം വസന്തം പോലെ ഒരു സന്ധ്യയെ പോലെ നിലാവിൽ പൂക്കും കണിമുല്ലയെ പോലെ ഹൃദയമാം പൂവിലെ ശലഭമായ് വന്നു നീ നെറുകിൽ നീ അണിയുമോ പ്രണയസിന്ദൂരം ഉം ഉം വസന്തം പോലെ ഒരു സന്ധ്യയെ പോലെ നിലാവിൽ പൂക്കും കണിമുല്ലയെ പോലെ