Aval

Aval

Arun Muraleedharan & Harisankar Ks

Длительность: 4:24
Год: 2019
Скачать MP3

Текст песни

അവൾ വരും വസന്തമായ്
ഇതൾ തൊടും വിലോലമായ്
മിഴിയാകെ കനവേകാൻ
മനമാകെ കതിരാടാൻ
കാണുംന്നേരം മൗനം പോലും
ഗാനമായ് മാറുവാൻ
ചാരെ തൂവൽ വീശും വെൺപ്രാവിൻ
മന്ത്രണം കേൾക്കുവാൻ
ഒഴുകാനുള്ളിലെ തേൻ നദി
വിടരാനുള്ളിലെ വെണ്മതി
ഒഴുകാനുള്ളിലെ തേൻ നദി
വിടരാനുള്ളിലെ വെണ്മതി
വിരലുകൾ കോർക്കാൻ മൃദുമൊഴി കേൾക്കാനായ്
ഉടലുണരുന്നു, ഉയിരുണരുന്നു
വിരലുകൾ കോർക്കാൻ മൃദുമൊഴി കേൾക്കാനായ്
ഉടലുണരുന്നു ഉയിരുണരുന്നു
ദൂരേ, ആ വഴി, ഈ വഴി
വേറെ, വേറെയായ് പോകയോ
മേലേ മാരിവിൽ ചില്ലയിൽ
കൂടാൻ പോന്നൊരാ പക്ഷികൾ
ഓർക്കുവാനോർമ്മതൻ പീലികൾ തന്നിടാം
കാതിലായ് മെല്ലെയാ തേന്മൊഴിയൊന്നിനി
ഒഴുകാനുള്ളിലെ തേൻ നദി
വിടരാനുള്ളിലെ വെണ്മതി
ഒഴുകാനുള്ളിലെ തേൻ നദി
വിടരാനുള്ളിലെ വെണ്മതി
ആ... ആ
നിഴലുകൾ നീങ്ങി, ഇരുളല മായാറായ്
നദിയൊഴുകുന്നൂ, കിളിയുണരുന്നൂ
നിഴലുകൾ നീങ്ങി, ഇരുളല മായാറായ്
നദിയൊഴുകുന്നൂ, കിളിയുണരുന്നൂ
നാളെ വാതിലിൻ ചാരെയായ്
ഈറൻ പൂവിതൾ നീട്ടുമോ
ഏതോ തേങ്ങലിൻ നാദമായ്
പാടും വീണതൻ തന്തിയിൽ
പാതയിൽ മാഞ്ഞൊരാ മുദ്രയിൽ തേടിടാം
പാതിയിൽ തീർന്നൊരാ യാത്രകൾ നാമിനി
ഒഴുകാനുള്ളിലെ തേൻ നദി
വിടരാനുള്ളിലെ വെണ്മതി
ഒഴുകാനുള്ളിലെ തേൻ നദി
വിടരാനുള്ളിലെ വെണ്മതി