Oru Venal Puzhayil

Oru Venal Puzhayil

Ouseppachan

Длительность: 4:41
Год: 2008
Скачать MP3

Текст песни

മാംഗല്യം തന്തുനാനേനാ മമ ജീവനഹേതു നാം
കണ്ഠേ ബധ്നാമി ശുഭഗേ ത്വം ജീവ ശരദാ ശതം

ഒരു വേനൽ പുഴയിൽ തെളിനീരിൽ  പുലരി തിളങ്ങീ മൂകം
ഇലകളിൽ പൂക്കളിൽ എഴുതീ ഞാൻ  ഇളവെയിലായ് നിന്നെ
മേഘമായ് എൻ താഴ്വരയിൽ  താളമായ് എൻ ആത്മാവിൽ
നെഞ്ചിലാളും മൺചിരാതിൻ നാളം പോൽ നിന്നാലും നീ
വേനൽ പുഴയിൽ തെളിനീരിൽ  പുലരി തിളങ്ങീ മൂകം
ഇലകളിൽ പൂക്കളിൽ എഴുതി ഞാൻ  ഇളവെയിലായ് നിന്നെ

ഒരു കാറ്റ് നീന്തി വന്നെന്നിൽ പെയ്തു നിൽക്കു നീയെന്നും
മഴ മയിൽപീലി നീർത്തും പ്രിയസ്വപ്നമേ
പല വഴിമരങ്ങളായ് നിനവുകൾ നിൽക്കെ
കൊലുസ്സണിയുന്ന നിലാവേ
നിൻ പദ താളം വഴിയുന്ന വനവീഥി ഞാൻ
വേനൽ പുഴയിൽ തെളിനീരിൽ  പുലരി തിളങ്ങീ മൂകം
ഇലകളിൽ പൂക്കളിൽ എഴുതീ ഞാൻ  ഇള വെയിലായ് നിന്നെ

(English )

മാംഗല്യം തന്തുനാനേനാ മമ ജീവനഹേതു നാം
കണ്ഠേ ബധ്നാമി ശുഭഗേ ത്വം ജീവ ശരദാ ശതം

ചിരമെൻ തിരകൈകൾ നീളും ഹരിതാർദ്രതീരം
പല ജന്മമായ് മനം തേടും  മൃദു നിസ്വനം
വെയിലിഴകൾ പാകിയീ മന്ദാരത്തിൻ ഇലകൾ പൊതിഞ്ഞൊരു കൂട്ടിൽ
തപസ്സിൽ നിന്നുണരുന്നു ശലഭം പോൽ നീ
വേനൽ പുഴയിൽ തെളിനീരിൽ  പുലരി തിളങ്ങീ മൂകം
ഇലകളിൽ പൂക്കളിൽ എഴുതീ ഞാൻ  ഇളവെയിലായ് നിന്നെ
മേഘമായ് എൻ താഴ്വരയിൽ  താളമായ് എൻ ആത്മാവിൽ
നെഞ്ചിലാളും മൺചിരാതിൻ നാളം പോൽ നിന്നാലും നീ

ഉം ഉം ഉം ഉം