Notice: file_put_contents(): Write of 726 bytes failed with errno=28 No space left on device in /www/wwwroot/muzbon.net/system/url_helper.php on line 265
G Venugopal & Sujatha Mohan - Pallitherundo Chathurangakkalamundo | Скачать MP3 бесплатно
Pallitherundo Chathurangakkalamundo

Pallitherundo Chathurangakkalamundo

G Venugopal & Sujatha Mohan

Длительность: 4:30
Год: 1989
Скачать MP3

Текст песни

പള്ളിത്തേരുണ്ടോ
ചതുരംഗക്കളമുണ്ടോ
ആമ്പല്‍ക്കുളമുണ്ടോ
തിരുതാളിക്കല്ലുണ്ടോ
താളത്തില്‍ പൂപ്പട കൂട്ടാനായ്
കന്യകമാരായിരമുണ്ടോ
ഓ  എന്നോമലാളെ കൂടെ
കണ്ടോ കണ്ടോ കണ്ടോ
പള്ളിത്തേരുണ്ടോ
ചതുരംഗക്കളമുണ്ടോ
ആമ്പല്‍ക്കുളമുണ്ടോ
തിരുതാളിക്കല്ലുണ്ടോ

കാടേറിപ്പോരും കിളിയേ പൂക്കൈത
കടവിലൊരാളെ കണ്ടോ നീ കണ്ടോ
കാടേറിപ്പോരും കിളിയേ പൂക്കൈത
കടവിലൊരാളെ കണ്ടോ നീ കണ്ടോ
താംബൂലത്താമ്പാളത്തില്‍
കിളിവാലന്‍ വെറ്റിലയോടെ
വിരിമാറിന്‍ വടിവും കാട്ടി
മണവാളന്‍ ചമയും നേരം
നിന്നുള്ളില്‍ പൂക്കാലം മെല്ലെയുണര്‍ന്നോ
എന്നോടൊന്നുരിയാടാന്‍
അവനിന്നരികേ വരുമെന്നോ
പള്ളിത്തേരുണ്ടോ
ചതുരംഗക്കളമുണ്ടോ
ആമ്പല്‍ക്കുളമുണ്ടോ
തിരുതാളിക്കല്ലുണ്ടോ
താളത്തില്‍ പൂപ്പട കൂട്ടാനായ്
കന്യകമാരായിരമുണ്ടോ ഉം
ഓ  എന്നോമലാളെ കൂടെ
കണ്ടോ കണ്ടോ കണ്ടോ

തുളുനാടന്‍ കോലക്കുയിലേ പൊന്നൂഞ്ഞാല്‍
പാട്ടുകളവിടെ കേട്ടോ  നീ കേട്ടോ
തുളുനാടന്‍ കോലക്കുയിലേ പൊന്നൂഞ്ഞാല്‍
പാട്ടുകളവിടെ കേട്ടോ  നീ കേട്ടോ
നിറകതിരും തങ്കവിളക്കും
അകതാരില്‍ പത്തരമാറ്റും
മറിമാന്‍‌മിഴിയാളില്‍ കണ്ടോ
നിന്‍ മനമൊന്നുരുകിപ്പോയോ
നിന്നുള്ളില്‍ വാസന്തം പാടിയുണര്‍ന്നോ
എന്നില്‍ വീണലിയാനായ്
അവളെന്‍ നിനവില്‍ വരുമെന്നോ
പള്ളിത്തേരുണ്ടോ
ചതുരംഗക്കളമുണ്ടോ
ആമ്പല്‍ക്കുളമുണ്ടോ
തിരുതാളിക്കല്ലുണ്ടോ
താളത്തില്‍ പൂപ്പട കൂട്ടാനായ്
കന്യകമാരായിരമുണ്ടോ ഉം
ഓ എന്നോമലാളെ കൂടെ
കണ്ടോ കണ്ടോ കണ്ടോ
പള്ളിത്തേരുണ്ടോ
ചതുരംഗക്കളമുണ്ടോ
ആമ്പല്‍ക്കുളമുണ്ടോ
തിരുതാളിക്കല്ലുണ്ടോ