Mizhiyariyaathe (Version, 1)

Mizhiyariyaathe (Version, 1)

Vidyasagar

Длительность: 5:51
Год: 2022
Скачать MP3

Текст песни

മിഴിയറിയാതെ വന്നു നീ മിഴിയൂഞ്ഞാലിൽ
കനവറിയാതെ ഏതോ കിനാവുപോലെ
മനമറിയാതെ പാറിയെൻ മനസ്സരസ്സോരം
പ്രണയനിലാക്കിളി നീ ശഹാന പാടി
ഇതുവരെ വന്നുണര്‍ന്നിടാത്തൊരു പുതുരാഗം
എവിടെ മറന്നു ഞാനീ പ്രിയാനുരാഗം
മിഴിയറിയാതെ വന്നു നീ മിഴിയൂഞ്ഞാലിൽ
കനവറിയാതെ ഏതോ കിനാവുപോലെ

കണ്‍ ചിമ്മിയോ നിന്‍ ജാലകം
ഏതോ നിഴല്‍ തുമ്പികള്‍ തുള്ളിയോ
കാതോര്‍ക്കയായ് എന്‍ രാവുകള്‍ കാറ്റായ് വരും നിൻ്റെ കാല്‍താളവും
തങ്ക തിങ്കള്‍ തേരേറി വര്‍ണ്ണ പൂവിന്‍ തേന്‍ തേടി
പീലി തുമ്പില്‍ കൈമാറും മോഹങ്ങളെ
എന്നും നിന്നെ കണ്‍ കോണില്‍ മിന്നും പൊന്നായ് കാത്തോളാം
ഒന്നും മിണ്ടാതെന്തേ നീ നില്‍പ്പൂ മുന്നില്‍
മിഴിയറിയാതെ വന്നു നീ മിഴിയൂഞ്ഞാലിൽ
കനവറിയാതെ ഏതോ കിനാവുപോലെ

തൂമഞ്ഞിനും കുളിരേകുവാന്‍ ദേവാമൃതം നല്‍കിയോ തെന്നലേ
പൂന്തേനിനും മധുരം തരും അനുഭൂതികള്‍ കൊണ്ടുവാ ശലഭമേ
ഇന്നെന്‍ ഉള്ളില്‍ ചാഞ്ചാടും കാണാ സ്വപ്ന പൂപ്പാടം
കൊയ്യാനെത്തും കിന്നാര പൊന്‍ പ്രാക്കളെ
ഓരോ തീരം തേടാതെ ഓള ചില്ലില്‍ നീന്താതെ
ഈറന്‍ ചുണ്ടില്‍ മൂളാതൊരീണം തരൂ
മിഴിയറിയാതെ വന്നു നീ മിഴിയൂഞ്ഞാലിൽ
കനവറിയാതെ ഏതോ കിനാവുപോലെ
മനമറിയാതെ പാറിയെൻ മനസ്സരസ്സോരം
പ്രണയനിലാക്കിളി നീ ശഹാന പാടി
ഇതുവരെ വന്നുണര്‍ന്നിടാത്തൊരു പുതുരാഗം
എവിടെ മറന്നു ഞാനീ പ്രിയാനുരാഗം
മിഴിയറിയാതെ വന്നു നീ മിഴിയൂഞ്ഞാലിൽ
കനവറിയാതെ ഏതോ കിനാവുപോലെ