Oru Raathri Koodi
Vidyasagar
5:22ഘനശ്യാമവൃന്ദാരണ്യം രാസകേളീയാമം നികുഞ്ജങ്ങൾ കുയിൽ പാട്ടിൽ പകർന്നാടും നേരം എന്നോടേറെ ഇഷ്ടമെന്നായ് കൃഷ്ണവേണു പാടി ഇഷ്ടമെന്നോടേറെയെന്നായ് മന്ത്രവേണുവോതി ഘനശ്യാമവൃന്ദാരണ്യം രാസകേളീയാമം നികുഞ്ജങ്ങൾ കുയിൽ പാട്ടിൽ പകർന്നാടും നേരം മന്ദഹാസപുഷ്പം ചൂടും സാന്ദ്രചുംബനമേകും സുന്ദരാംഗരാഗം തേടും ഹൃദയഗീതം മൂളും മന്ദമന്ദം എന്നെ പുല്‍കും ഭാവഗാനം പോലെ ശാരദേന്ദുപൂക്കും രാവില്‍ സോമതീരം പൂകും ആടുവാന്‍ മറന്നുപോയ പൊന്‍മയൂരമാകും പാടുവാന്‍ മറന്നുപോയ ഇന്ദ്രവീണയാകും ഘനശ്യാമവൃന്ദാരണ്യം രാസകേളീയാമം നികുഞ്ജങ്ങൾ കുയിൽ പാട്ടിൽ പകർന്നാടും നേരം ഗരിസ സനിനി ധപമാപധ ഗരിസ സനിനിധപമാപനിസ തകിട തകിട തകജ തകധിമി തകിട തകിട തകജ തകധിമി തകിട തകിട തകജ തകധിമി തകിട തകിട തകജ തകധിമി തകിട തകിട തകജ തകധിമി തകിട തകിട തകജ തകധിമി ആ ആ ആ ആ എൻ്റെ മോഹകഞ്ചുകങ്ങള്‍ അഴിഞ്ഞൂര്‍ന്നു വീഴും കൃഷ്ണ നിന്‍ വനമാലയായ് ഞാന്‍ ചേര്‍ന്നു ചേര്‍ന്നുറങ്ങും എൻ്റെ രാവിന്‍ മായാലോകം സ്നേഹലോലമാകും എൻ്റെ മൗനമഞ്ജീരങ്ങൾ വികാരാര്‍ദ്രമാകും എന്നെ മാത്രം എന്നെ മാത്രം ആരു വന്നുണര്‍ത്തി എന്നെ മാത്രം എന്നെ മാത്രം ഏതു കൈ തലോടി ഘനശ്യാമവൃന്ദാരണ്യം രാസകേളീയാമം നികുഞ്ജങ്ങൾ കുയിൽ പാട്ടിൽ പകർന്നാടും നേരം എന്നോടേറെ ഇഷ്ടമെന്നായ് കൃഷ്ണവേണു പാടി ഇഷ്ടമെന്നോടേറെയെന്നായ് മന്ത്രവേണുവോതി ഘനശ്യാമവൃന്ദാരണ്യം രാസകേളീയാമം നികുഞ്ജങ്ങൾ കുയിൽ പാട്ടിൽ പകർന്നാടും നേരം