Aadhyamaai Kanda Naal

Aadhyamaai Kanda Naal

Johnson

Длительность: 4:44
Год: 1996
Скачать MP3

Текст песни

ആ, ആ
ആദ്യമായ് കണ്ടനാൾ
പാതി വിരിഞ്ഞു നിൻ പൂമുഖം
കൈകളിൽ വീണൊരു മോഹന വൈഡൂര്യം നീ
പ്രിയ സഖീ

ആദ്യമായ് കണ്ടനാൾ
പാതി വിരിഞ്ഞു നിൻ പൂമുഖം
കൈകളിൽ വീണൊരു മോഹന വൈഡൂര്യം നീ
പ്രിയ സഖീ
ആദ്യമായ് കണ്ടനാൾ

ആയിരം പ്രേമാർദ്ര കാവ്യങ്ങളെന്തിനു
പൊൻ മയിൽ പീലിയാൽ എഴുതി നീ?
ആയിരം പ്രേമാർദ്ര കാവ്യങ്ങളെന്തിനു
പൊൻ മയിൽ പീലിയാൽ എഴുതി നീ?

പാതി വിരിഞ്ഞാൽ കൊഴിയുവതല്ലെൻ
പാതി വിരിഞ്ഞാൽ കൊഴിയുവതല്ലെൻ
പ്രണയമെന്നല്ലോ പറഞ്ഞു നീ
അന്നു നിൻ കാമിനിയായ് ഞാൻ
ഈ സ്വരം കേട്ട നാൾ
താനെ പാടിയെൻ തംബുരു
എന്റെ കിനാവിൻ താഴംപൂവിലുറങ്ങി നീ
ശലഭമായ്
ആദ്യമായ് കണ്ടനാൾ

ഉറങ്ങും കനവിനെ എന്തിനു വെറുതെ
ഉമ്മകൾ കൊണ്ടു നീ മെല്ലെ ഉണർത്തീ?
ഉറങ്ങും കനവിനെ എന്തിനു വെറുതെ
ഉമ്മകൾ കൊണ്ടു നീ മെല്ലെ ഉണർത്തീ?

മൊഴികളിലലിയും പരിഭവമോടെ
മൊഴികളിലലിയും പരിഭവമോടെ
അരുതരുതെന്നെന്തേ പറഞ്ഞു നീ?
തുളുമ്പും മണിവീണ പോലെ

ഈ സ്വരം കേട്ട നാൾ
താനെ പാടിയെൻ തംബുരു
കൈകളിൽ വീണൊരു മോഹന വൈഡൂര്യം നീ
പ്രിയ സഖീ