Nila Paithale (From "Olympian Anthony Adam")

Nila Paithale (From "Olympian Anthony Adam")

K. S. Chithra

Длительность: 5:01
Год: 2020
Скачать MP3

Текст песни

നിലാപ്പൈതലേ
മിഴിനീർമുത്തു ചാർത്തിയോ?
കിളിത്തൂവൽ പോൽ
അലിവോലുന്ന കൺപീലിയിൽ
ഇതളുറങ്ങാത്ത പൂവു പോലെ
നീ അരികിൽ നിൽപൂ
തഴുകാം താന്തമായ്

നിലാപ്പൈതലേ
മിഴിനീർമുത്തു ചാർത്തിയോ?
കിളിത്തൂവൽ പോൽ
അലിവോലുന്ന കൺപീലിയിൽ
ഇതളുറങ്ങാത്ത പൂവു പോലെ
നീ അരികിൽ നിൽപൂ
തഴുകാം താന്തമായ്

ലാല-ലാല, ലാല-ലാല
ലാല-ലാല-ലാ

മുളം തണ്ടായ് മുറിഞ്ഞ നിൻ
മനം തഴുകുന്ന പാട്ടു ഞാൻ
മറന്നേയ്ക്കു നൊമ്പരം
മുളം തണ്ടായ് മുറിഞ്ഞ നിൻ
മനം തഴുകുന്ന പാട്ടു ഞാൻ
മറന്നേയ്ക്കു നൊമ്പരം
ഒരു കുരുന്നു കുമ്പിളിലേകിടാം
കനിവാർന്ന സാന്ത്വനം

നിലാപ്പൈതലേ, മിഴിനീർമുത്തു ചാർത്തിയോ?

പറന്നെന്നാൽ തളർന്നു പോം
ഇളം ചിറകുള്ള പ്രാവു നീ
കുളിർ മഞ്ഞു തുള്ളി നീ
പറന്നെന്നാൽ തളർന്നു പോം
ഇളം ചിറകുള്ള പ്രാവു നീ
കുളിർ മഞ്ഞു തുള്ളി നീ
മുകിൽ മെനഞ്ഞ കൂട്ടിലുറങ്ങുവാൻ
വരികെന്റെ ചാരെ നീ

നിലാപ്പൈതലേ, മിഴിനീർ മുത്തു ചാർത്തിയോ?
കിളിത്തൂവൽ പോൽ
അലിവോലുന്ന കൺപീലിയിൽ

നിലാ പൈതലേ