Notice: file_put_contents(): Write of 650 bytes failed with errno=28 No space left on device in /www/wwwroot/muzbon.net/system/url_helper.php on line 265
Kester - Samayam Radhathil Njan | Скачать MP3 бесплатно
Samayam Radhathil Njan

Samayam Radhathil Njan

Kester

Альбом: Yesu En Swantham
Длительность: 9:17
Год: 2013
Скачать MP3

Текст песни

സമയമാം രഥത്തില് ഞാന് സ്വര്ഗ്ഗയാത്ര ചെയ്യുന്നു
എന്സ്വദേശം കാണ്മതിന്നായ് ബദ്ധപ്പെട്ടോടീടുന്നു

ആകെയല്പനേരം മാത്രം എൻ്റെ യാത്ര തീരുവാന്
യേശുവേ! നിനക്കു സ്തോത്രം വേഗം നിന്നെ കാണും ഞാന്

രാവിലെ ഞാന് ഉണരുമ്പോൾ ഭാഗ്യമുള്ളോർ നിശ്ചയം
എൻ്റെ യാത്രയുടെ അന്ത്യം ഇന്നലെക്കാൾ അടുപ്പം

രാത്രിയിൽ ഞാന് ദൈവത്തിൻ്റെ കൈകളിൽ ഉറങ്ങുന്നു
അപ്പോഴും എന് രഥത്തിൻ്റെ ചക്രം മുൻപോട്ടോടുന്നു

തേടുവാന് ജഡത്തിന് സുഖം ഇപ്പോൾ അല്ല സമയം
സ്വന്തനാട്ടിൽ ദൈവമുഖം കാൺകയത്രേ വാഞ്ഛിതം

ഭാരങ്ങൾ കൂടുന്നതിനു ഒന്നും വേണ്ട യാത്രയിൽ
അല്പം അപ്പം വിശപ്പിന്നു സ്വല്പ വെള്ളം ദാഹിക്കിൽ

സ്ഥലം ഹാ മഹാവിശേഷം ഫലം എത്ര മധുരം
വേണ്ട വേണ്ട ഭൂപ്രദേശം അല്ല എൻ്റെ പാർപ്പിടം

നിത്യമായോർ വാസ സ്ഥലം എനിക്കുണ്ടു സ്വർഗ്ഗത്തിൽ
ജീവവൃക്ഷത്തിൻ്റെ ഫലം ദൈവപറുദീസായിൽ
ജീവവൃക്ഷത്തിൻ്റെ ഫലം ദൈവപറുദീസായിൽ

എന്നെ എതിരേല്പാനായി ദൈവദൂതർ വരുന്നു
വേണ്ടുമ്പോലെ യാത്രക്കായി പുതുശക്തി തരുന്നു

ശുദ്ധന്മാർക്കു വെളിച്ചത്തിൽ ഉള്ള അവകാശത്തിൽ
പങ്കു തന്ന ദൈവത്തിനു സ്തോത്രം സ്തോത്രം പാടും ഞാൻ