Notice: file_put_contents(): Write of 636 bytes failed with errno=28 No space left on device in /www/wwwroot/muzbon.net/system/url_helper.php on line 265
Kollam Shafi - Mannum Mazhayum | Скачать MP3 бесплатно
Mannum Mazhayum

Mannum Mazhayum

Kollam Shafi

Альбом: K'Nu
Длительность: 5:33
Год: 2008
Скачать MP3

Текст песни

മണ്ണും മഴയും പ്രേമിക്കും നേരം
കാറ്റും മരവും കെട്ടിപ്പുണരും
പൂവും കുയിലും കൂട്ടിനു തേടുമ്പം
പാടുന്ന പാട്ടെല്ലാം പ്രേമ ഗാനങ്ങൾ
പൂങ്കാവനമില്ല പൂത്ത പണമില്ല
ചുറ്റിക്കറങ്ങുവാൻ വാഹനമൊന്നില്ല
താമര ചേലുള്ള സുന്ദരി പെണ്ണെ നീ
ഓമന തിങ്കളായ്‌ ചേരുമോ മാറത്ത്‌
പാലാണ് പ്രേമം തേനാണ് പ്രേമം
കരളിൽ കതിരിട്ട പ്രേമം
മണ്ണിതിൽ സ്വപ്‌നം കൊണ്ട്‌
സ്വർഗ്ഗം തീർത്ത പ്രേമം
പാലാണ് പ്രേമം തേനാണ് പ്രേമം
കരളിൽ കതിരിട്ട പ്രേമം
മണ്ണിതിൽ സ്വപ്‌നം കൊണ്ട്‌
സ്വർഗ്ഗം തീർത്ത പ്രേമം (അങ്ങനെ)
എന്നെ ഒന്ന് പ്രേമിച്ചാലെന്തെടി
പൂങ്കരളേ
നമ്മളൊക്കെ മണ്ണില് വന്നത്‌
സ്‌നേഹിക്കാനല്ലേടീ
എന്നോടൊന്ന് മിണ്ടിയാലെന്തെടി
പൂങ്കുയിലേ
നിന്നെ കണ്ട നാള് തൊട്ട്‌ ഇന്നോളം
കേൾക്കാൻ കൊതിക്കുന്നടീ
പ്രേമിച്ചോരെല്ലാം നാശത്തിലാണേ
പ്രേമം വിഷക്കനിയാണേ
മനുഷ്യനെ കൊടും ചതിയിൽ
വീഴ്‌ത്തിടും തീയാണേ

ഹേയ് ഹേയ് ഹേയ് ഹേയ്

ആകാശത്തെ അമ്പിളി മാമനും
ആറ്റിലെ ആമ്പലിനോടല്ലെ പ്രേമം
ആരൊക്കെ അറിഞ്ഞാലും ഇല്ലേലും
എനിക്കെന്നും നിന്നെയാണെടി ഇഷ്‌ട്ടം
പാട്ടിലൊക്കെ നിന്നെക്കുറിച്ച്
ഞാൻ പാടും നേരം
നാട്ടിലാകെ ചോദ്യവുമുണ്ടെടി
പെണ്ണെ നീ ആരാണെന്ന്
പാട്ടിലൊക്കെ നിന്നെക്കുറിച്ച്
ഞാൻ പാടും നേരം
നാട്ടിലാകെ ചോദ്യവുമുണ്ടെടി
പെണ്ണെ നീ ആരാണെന്ന്
എന്നെ ഒന്ന് പ്രേമിച്ചാലെന്തെടി
പൂങ്കരളേ
നമ്മളൊക്കെ മണ്ണില് വന്നത്‌
സ്‌നേഹിക്കാനല്ലേടീ
പ്രേമിച്ചോരെല്ലാം നാശത്തിലാണേ
പ്രേമം വിഷക്കനിയാണേ
മനുഷ്യനെ കൊടും ചതിയിൽ
വീഴ്‌ത്തിടും തീയാണേ

ഹേയ് ഹേയ് ഹേയ് ഹേയ്

അഴകുള്ള താജ് മഹൽ
മണ്ണിലുയർന്നതിലുണ്ടൊരു പ്രേമം
അറിവുള്ള കവികൾക്കെല്ലാം ചേലുള്ള
കവിത കൊടുത്ത പ്രേമം
അഴകുള്ള താജ് മഹൽ
മണ്ണിലുയർന്നതിലുണ്ടൊരു പ്രേമം
അറിവുള്ള കവികൾക്കെല്ലാം ചേലുള്ള
കവിത കൊടുത്ത പ്രേമം
പെണ്ണെ എൻ്റെ ഉള്ളിലെ
സ്‌നേഹമറിയുന്നില്ലേ
ഇത്ര കാലമായിട്ടുമിത്തിരി
കാരുണ്യം തോന്നുന്നില്ലേ
മണ്ണും മഴയും പ്രേമിക്കും നേരം
കാറ്റും മരവും കെട്ടിപ്പുണരും
പൂവും കുയിലും കൂട്ടിനു തേടുമ്പം
പാടുന്ന പാട്ടെല്ലാം പ്രേമ ഗാനങ്ങൾ
പൂങ്കാവനമില്ല പൂത്ത പണമില്ല
ചുറ്റിക്കറങ്ങുവാൻ വാഹനമൊന്നില്ല
താമര ചേലുള്ള സുന്ദരി പെണ്ണെ നീ
ഓമന തിങ്കളായ്‌ ചേരുമോ മാറത്ത്‌
പാലാണ് പ്രേമം തേനാണ് പ്രേമം
കരളിൽ കതിരിട്ട പ്രേമം
മണ്ണിതിൽ സ്വപ്‌നം കൊണ്ട്‌
സ്വർഗ്ഗം തീർത്ത പ്രേമം

जान भी तू है सांस भी तू है
छोड़ के तू मत जाना
तेरे लिए दिल ये दिया
समज के आ जाना

എന്നെ ഒന്ന് പ്രേമിച്ചാലെന്തെടി
പൂങ്കരളേ
നമ്മളൊക്കെ മണ്ണില് വന്നത്‌
സ്‌നേഹിക്കാനല്ലേടീ
എന്നോടൊന്ന് മിണ്ടിയാലെന്തെടി
പൂങ്കുയിലേ
നിന്നെ കണ്ട നാള് തൊട്ട്‌ ഇന്നോളം
കേൾക്കാൻ കൊതിക്കുന്നടീ
നിന്നുടെ സ്‌നേഹം എന്നുടെ മോഹം
നമ്മൾ ഒരുമിച്ചാൽ പ്രേമം
കടലുള്ള കാലം വരെ
മരണമില്ലാ പ്രേമം