Neelakkuyile

Neelakkuyile

M. G. Sreekumar & Sujatha Mohan

Длительность: 4:26
Год: 1991
Скачать MP3

Текст песни

ആഹഹാ ആഹഹാ

നീലക്കുയിലേ ചൊല്ലൂ
മാരിക്കിളിയേ ചൊല്ലൂ
നീയെൻ്റെ മാരനെ കണ്ടോ
തങ്കത്തേരിൽ വന്നെൻ
മാറിൽ പടരാനിന്നെൻ പുന്നാര
തേൻ‌കുടം വരുമോ
മുത്തിച്ചുവപ്പിക്കാൻ
കോരിത്തരിപ്പിക്കാൻ
എത്തുമെന്നോ
കള്ളനെത്തുമെന്നോ
മുത്തിച്ചുവപ്പിക്കാൻ
കോരിത്തരിപ്പിക്കാൻ
എത്തുമെന്നോ
കള്ളനെത്തുമെന്നോ
നീലക്കുയിലേ ചൊല്ലൂ
മാരിക്കിളിയേ ചൊല്ലൂ
നീയെൻ്റെ മാരനെ കണ്ടോ

കതിവന്നൂർ പുഴയോരം
കതിരാടും പാടത്ത്
പൂമാലപ്പെണ്ണിനെ കണ്ടോ

കണിമഞ്ഞിൽ കുറിയോടെ
ഇലമഞ്ഞിൻ കുളിരോടെ
അവനെന്നെ തേടാറുണ്ടോ
ആ പൂങ്കവിൾ വാടാറുണ്ടോ
ആരോമലീ ആതിരാരാത്രിയിൽ
അരികെ വരുമോ
നീലക്കുയിലേ ചൊല്ലൂ
മാരിക്കിളിയേ ചൊല്ലൂ
നീയെൻ്റെ മാരനെ കണ്ടോ
തങ്കത്തേരിൽവന്നെൻ
മാറിൽ പടരാനിന്നെൻ പുന്നാര
തേൻ‌കുടം വരുമോ

അയലത്തെ കൂട്ടാളർ
കളിയാക്കി ചൊല്ലുമ്പോൾ
നാണം തുളുമ്പാറുണ്ടോ

കവിളത്തെ മറുകിന്മേൽ
വിരലോടിച്ചവളെൻ്റെ
കാരിയം ചൊല്ലാറുണ്ടോ
ആ പൂമിഴി
നിറയാറുണ്ടോ
അവളമ്പിളിപ്പാൽക്കുടം
തൂവിയെന്നരികെ വരുമോ

നീലക്കുയിലേ ചൊല്ലൂ
മാരിക്കിളിയേ ചൊല്ലൂ
നീയെൻ്റെ മാരനെ കണ്ടോ
തങ്കത്തേരിൽ വന്നെൻ
മാറിൽ പടരാനിന്നെൻ
പുന്നാര തേൻ‌കുടം വരുമോ
മുത്തിച്ചുവപ്പിക്കാൻ
കോരിത്തരിപ്പിക്കാൻ
എത്തുമെന്നോ
കള്ളനെത്തുമെന്നോ
മുത്തിച്ചുവപ്പിക്കാൻ
കോരിത്തരിപ്പിക്കാൻ
എത്തുമെന്നോ
കള്ളനെത്തുമെന്നോ
നീലക്കുയിലേ ചൊല്ലൂ
മാരിക്കിളിയേ ചൊല്ലൂ
നീയെൻ്റെ മാരനെ കണ്ടോ