Kizhakkupookkum
Gopi Sundar, Shreya Ghoshal, Sabri Brothers, Raqueeb Alam, And Navin Iyer
5:08കുരുവീ കുറു കുരുവീ കുനു കുരുവീ കുരുവീ നീ വരുമോ തേൻകുരുവീ തൈമാവിൻ കൊമ്പത്ത് മിഴിയിൽ കടമിഴിയിൽ കളമെഴുതും കാറ്റേ നീ വരുമോ ഇതുവഴിയേ മലരെണ്ണും പൂങ്കാറ്റേ ചെമ്പരത്തിക്കമ്മലിട്ട് കുപ്പിവള കൊഞ്ചലിട്ട് കാത്തു നിന്നതാര് അന്തിവെയിൽ പൊന്നെടുത്ത് പത്തു മുഴം പട്ടെടുത്ത് പാർത്തു നിന്നതാര് തെളിവാനിൽ നിന്ന മേഘം പനിനീരിൻ കൈ കുടഞ്ഞൂ അണിവാക പൂക്കുമീ നാളിൽ നാണം കൊണ്ട് ചെമ്പരത്തി ഹേയ് ചെമ്പരത്തിക്കമ്മലിട്ട് കുപ്പിവള കൊഞ്ചലിട്ടു കാത്തു നിന്നതാര് അന്തിവെയിൽ പൊന്നെടുത്ത് പത്തു മുഴം പട്ടെടുത്ത് പാർത്തു നിന്നതാര് മഞ്ചാടിത്തുരുത്തിലെ കുഞ്ഞാറ്റക്കുരുവിക്കു മകരനിലാവിൻ മനസ്സറിയാം വല്ലാതെ വലയ്ക്കുന്ന കണ്ണോട്ടമേൽക്കുമ്പോൾ മനസ്സിൻ്റെ ജാലകം തുറന്നു പോകും പകൽക്കിനാവിൻ ഇതളുകളിൽ പരാഗമായി നിന്നോർമ്മകൾ വിയൽച്ചെരാതിലൊളി വിതറും നിറങ്ങളേഴു തിരിമലരായി ഓ വരാതെ വന്ന താരം ചൊല്ലി മെല്ലെ ചെമ്പരത്തിക്കമ്മലിട്ട് കുപ്പിവള കൊഞ്ചലിട്ടു കാത്തു നിന്നതാര് അന്തിവെയിൽ പൊന്നെടുത്ത് പത്തു മുഴം പട്ടെടുത്ത് പാർത്തു നിന്നതാര് കുരുവീ കുറു കുരുവീ കുനു കുരുവീ കുരുവീ നീ വരുമോ തേൻകുരുവീ തൈമാവിൻ കൊമ്പത്ത് ആ ആ വണ്ണാത്തിപ്പുഴയിലെ ചങ്ങാതിത്തിരകളും തരളിതമാമൊരു കഥ പറയും വെള്ളാട്ടക്കാവിലെ തുള്ളാട്ടത്തളിരില പുളകിതയായതു കേട്ടിരിക്കും പിണങ്ങി നിന്ന പരലുകളും ഇണങ്ങി വന്നു കഥയറിയാൻ കണങ്ങൾ വീണ മണൽവിരിയിൽ അനംഗരാഗം അലിയുകയായ് ഓ അഴിഞ്ഞുലഞ്ഞ തെന്നൽ ചൊല്ലി മെല്ലെ ഹേയ് ചെമ്പരത്തിക്കമ്മലിട്ട് കുപ്പിവള കൊഞ്ചലിട്ടു കാത്തു നിന്നതാര് അന്തിവെയിൽ പൊന്നെടുത്ത് പത്തു മുഴം പട്ടെടുത്ത് പാർത്തു നിന്നതാര് തെളിവാനിൽ നിന്ന മേഘം പനിനീരിന് കൈ കുടഞ്ഞൂ അണിവാക പൂക്കുമീ നാളിൽ നാണം കൊണ്ട് ചെമ്പരത്തിക്കമ്മലിട്ട് കുപ്പിവള കൊഞ്ചലിട്ടു കാത്തു നിന്നതാര് അന്തിവെയിൽ പൊന്നെടുത്ത് പത്തു മുഴം പട്ടെടുത്ത് പാർത്തു നിന്നതാര്