Anuraaga Vilochananaayi
Vidyasagar
4:46ഉം ആഹാഹ എന്താണ് പതിനേഴിൻ്റെ പൂങ്കരളിൽ പാടത്തു പൂവിട്ടതെന്താണ് പറയാതെൻ്റെ പൂങ്കനവിൻ മാറത്തു നീ തൊട്ട മറുകാണ് പറയൂ പറയൂ നീ നല്ലഴകേ പനിനീർച്ചെടിയോ പാൽമുല്ലകളോ പ്രേമം പണ്ടെ വരച്ചിട്ട പാടത്തൂടെ നടന്നിട്ട് നീ തന്നെ നീ തന്നെ ചൊല്ല് പതിനേഴിൻ്റെ പൂങ്കരളിൽ പാടത്തു പൂവിട്ടതെന്താണ് പറയാതെൻ്റെ പൂങ്കനവിൻ മാറത്തു നീ തൊട്ട മറുകാണ് ഒഹ് ഹോ ആഹഹാ ഒഹ് ഹോ ആഹഹാ അഴകില്ലേ അഴകില്ലേ ചെമ്പൂവിന്നൊരഴകില്ലേ അതിലേറെ അതിലേറെ നിന്നെക്കാണാനഴകല്ലേ വണ്ടന്മേട്ടിൽ കൂടുള്ള വണ്ടേ വാ ചുണ്ടിൻ മൂളിപ്പാട്ടൊന്ന് പാടാൻ വാ മനസ്സിലെ തോട്ടം കാണാൻ വാ ഒഹ് ഹോ ആഹഹാ ഒഹ് ഹോ ആഹഹാ നേരത്തെ നേരത്തെ ഞാൻ പോരാം പതിനേഴിൻ്റെ പൂങ്കരളിൽ പാടത്തു പൂവിട്ടതെന്താണ് പറയാതെൻ്റെ പൂങ്കനവിൻ മാറത്തു നീ തൊട്ട മറുകാണ് മണമില്ലേ മണമില്ലേ വെൺപൂവേകും മണമില്ലേ അതിലേറെ കുളിരല്ലേ പെൺപൂവേ നിൻ മണമല്ലേ ചുറ്റി ചുറ്റിത്തെന്നുന്ന കാറ്റേ വാ ചുറ്റും ചുറ്റും നോക്കണ്ടാ വേഗം വാ വിയർക്കുമൊരെന്നെ വീശാൻ വാ ആഹാ ഹ ആ ഓഹ് ഹ ഓ ഒഹ് ഹോ ആഹഹാ പാടത്തു ഞാനില്ലേ നിൻ കൂടെ പതിനേഴിൻ്റെ പൂങ്കരളിൽ പാടത്തു പൂവിട്ടതെന്താണ് പറയാതെൻ്റെ പൂങ്കനവിൻ മാറത്തു നീ തൊട്ട മറുകാണ് പറയൂ പറയൂ നീ നല്ലഴകേ പനിനീർച്ചെടിയോ പാൽമുല്ലകളോ പ്രേമം പണ്ടെ വരച്ചിട്ട് പാടത്തൂടെ നടന്നിട്ട് നീ തന്നെ നീ തന്നെ ചൊല്ല് പതിനേഴിൻ്റെ പൂങ്കരളിൽ പാടത്തു പൂവിട്ടതെന്താണ് പറയാതെൻ്റെ പൂങ്കനവിൻ (ഉം ഉം ) മാറത്തു നീ തൊട്ട മറുകാണ് (ഉം ഉം )