Pathinezhinte Poonkaralil (Female Version)

Mohan Sithara

Длительность: 4:25
Год: 2011
Скачать MP3

Текст песни

ഉം ഹം ആഹാ ഹാ അതെന്താണ്
പതിനേഴിൻ്റെ പൂങ്കരളിൻ പാടത്തു പൂവിട്ടതെന്താണ്
പറയാതെൻ്റെ പൂങ്കനവിൻ മാറത്തു നീ തൊട്ട മറുകാണ്
പറയൂ പറയൂ നീ നല്ലഴകേ പനിനീർച്ചെടിയോ പാൽമുല്ലകളോ
പ്രേമം പണ്ടെ വരച്ചിട്ട പാടത്തൂടെ നടന്നിട്ട്
നീ തന്നെ നീ തന്നെ ചൊല്ല്
പതിനേഴിൻ്റെ പൂങ്കരളിൻ പാടത്തുപൂവിട്ടതെന്താണ്
പറയാതെൻ്റെ പൂങ്കനവിൻ മാറത്തു നീ തൊട്ട മറുകാണ്
ആഹാ ആ ഓ ഓഹോ ഓ

അഴകില്ലേ  അഴകില്ലേ ചെമ്പൂവിന്നൊരഴകില്ലേ
അതിലേറെ അതിലേറെ നിന്നെക്കാണാനഴകല്ലേ
വണ്ടന്മേട്ടിൽ കൂടുള്ള വണ്ടേ വാ
ചുണ്ടിൻ മൂളിപ്പാട്ടൊന്ന് പാടാൻ വാ
മനസ്സിലെ തോട്ടം കാണാൻ വാ
ആഹഹാ ഒഹ് ഹോ ഹാ
നേരത്തെ നേരത്തെ ഞാൻ പോരാം
പതിനേഴിൻ്റെ പൂങ്കരളിൻ പാടത്തുപൂവിട്ടതെന്താണ്
പറയാതെൻ്റെ പൂങ്കനവിൻ മാറത്തു നീ തൊട്ട മറുകാണ്

മണമില്ലേ മണമില്ലേ വെൺപൂവേകും മണമില്ലേ
അതിലേറെ കുളിരല്ലേ പെൺപൂവേ നിൻ മണമല്ലേ
ചുറ്റി ചുറ്റിത്തെന്നുന്ന കാറ്റേ വാ
ചുറ്റും ചുറ്റും നോക്കണ്ടാ വേഗം വാ
വിയർക്കുമൊരെന്നെ വീശാൻ വാ
ആഹാഹ ആ ഓഹ് ഹ ഓ
പാടത്തു ഞാനില്ലേ നിൻ കൂടെ
പതിനേഴിൻ്റെ പൂങ്കരളിൻ പാടത്തുപൂവിട്ടതെന്താണ്
പറയാതെൻ്റെ പൂങ്കനവിൻ മാറത്തു നീ തൊട്ട മറുകാണ്
പറയൂ പറയൂ നീ നല്ലഴകേ
പനിനീർച്ചെടിയോ പാൽമുല്ലകളോ