Kannada
Murukan Kattakada
8:17രേണുക രേണുകേ നീ രാഗ രേണു കിനാവിന്റെ നീല കടമ്പിൻ പരാഗ രേണു പിരിയുമ്പൊഴേതോ നനഞ്ഞ കൊമ്പിൽ നിന്നു നില തെറ്റി വീണ രണ്ടിലകൾ നമ്മൾ രേണുകേ നീ രാഗ രേണു കിനാവിന്റെ നീല കടമ്പിൻ പരാഗ രേണു പിരിയുമ്പൊഴേതോ നനഞ്ഞ കൊമ്പിൽ നിന്നു നില തെറ്റി വീണ രണ്ടിലകൾ നമ്മൾ രേണുകേ നാം രണ്ടു മേഘശകലങ്ങളായ് അകലേക്ക് മറയുന്ന ക്ഷണഭംഗികൾ മഴവില്ലു താഴെ വീണുടയുന്ന മാനത്ത് വിരഹമേഘ ശ്യാമ ഘനഭംഗികൾ പിരിയുന്നു രേണുകേ നാം രണ്ടു പുഴകളായ് ഒഴുകിയകലുന്നു നാം പ്രണയശ്യൂന്യം ജല മുറഞ്ഞൊരു ദീർഘശില പോലെ നീ വറ്റി വറുതിയായ് ജീർണമായ് മൃതമായി ഞാൻ ഓർമ്മിക്കുവാൻ ഞാൻ നിനക്കെന്തു നൽകണം ഓർമ്മിക്കണം എന്ന വാക്കു മാത്രം പിരിയുന്നു രേണുകേ നാം രണ്ടു പുഴകളായ് ഒഴുകിയകലുന്നു നാം പ്രണയശ്യൂന്യം ജല മുറഞ്ഞൊരു ദീർഘശില പോലെ നീ വറ്റി വറുതിയായ് ജീർണമായ് മൃതമായി ഞാൻ ഓർമ്മിക്കുവാൻ ഞാൻ നിനക്കെന്തു നൽകണം ഓർമ്മിക്കണം എന്ന വാക്കു മാത്രം ഓർമ്മിക്കുവാൻ ഞാൻ നിനക്കെന്തു നൽകണം ഓർമ്മിക്കണം എന്ന വാക്കു മാത്രം എന്നെങ്കിലും വീണ്ടും എവിടെ വെച്ചെങ്കിലും കണ്ടുമുട്ടാമെന്ന വാക്കു മാത്രം നാളെ പ്രതീക്ഷതൻ കുങ്കുമ പൂവായി നാം കടം കൊള്ളുന്നതിത്ര മാത്രം രേണുകേ നാം രണ്ടു നിഴലുകൾ ഇരുളില് നാം രൂപങ്ങളില്ലാ കിനാവുകൾ പകലിന്റെ നിറമാണ് നമ്മളിൽ നിനവും നിരാശയും കണ്ടുമുട്ടുന്നു നാം വീണ്ടുമീ സന്ധ്യയിൽ വർണങ്ങൾ വറ്റുന്ന കണ്ണുമായി നിറയുന്നു നീ എന്നിൽ നിന്റെ കണ്മുനകളിൽ നിറയുന്ന കണ്ണുനീർ തുള്ളിപോലെ കണ്ടുമുട്ടുന്നു നാം വീണ്ടുമീ സന്ധ്യയിൽ വർണങ്ങൾ വറ്റുന്ന കണ്ണുമായി നിറയുന്നു നീ എന്നിൽ നിന്റെ കണ്മുനകളിൽ നിറയുന്ന കണ്ണുനീർ തുള്ളിപോലെ ഭ്രമമാണ് പ്രണയം വെറും ഭ്രമം വാക്കിന്റെ വിരുതിനാൽ തീർക്കുന്ന സ്ഫടികസൗധം ഭ്രമമാണ് പ്രണയം വെറും ഭ്രമം വാക്കിന്റെ വിരുതിനാൽ തീർക്കുന്ന സ്ഫടികസൗധം എപ്പഴോ തട്ടി തകർന്നു വീഴുന്നു നാം നഷ്ടങ്ങൾ അറിയാതെ നഷ്ടപെടുന്നു നാം എപ്പഴോ തട്ടി തകർന്നു വീഴുന്നു നാം നഷ്ടങ്ങൾ അറിയാതെ നഷ്ടപെടുന്നു നാം സന്ധ്യയും മാഞ്ഞു നിഴൽ മങ്ങി നോവിന്റെ മൂകാന്ധകാരം കനക്കുന്ന രാവതിൽ മുന്നിൽ രൂപങ്ങളില്ലാ കണങ്ങളായ് നമ്മൾ നിന്നു നിശബ്ദ ശബ്ദങ്ങളായ് പകലു വറ്റി കടന്നു പോയ് കാലവും പ്രണയ മൂറ്റിച്ചിരിപ്പു രൌദ്രങ്ങളും പുറകിൽ ആരോ വിളിച്ചതായ് തോന്നിയോ പ്രണയമരുതെന്നുരഞ്ഞതായ് തോന്നിയോ പ്രണയം അരുതെന്നുരഞ്ഞതായ് തോന്നിയോ ദുരിത മോഹങ്ങൾക്കു മുകളിൽ നിന്നൊറ്റക്ക് ചിതറി വീഴുന്നതിൻ മുൻപല്പമാത്രയിൽ ക്ഷണികമായെങ്കിലും നാം കണ്ട കനവിന്റെ മധുരം മിഴിപ്പൂ നനച്ചുവോ രേണുകേ രേണുകേ നീ രാഗ രേണു കിനാവിന്റെ നീല കടമ്പിൻ പരാഗ രേണു പിരിയുമ്പൊഴേതോ നനഞ്ഞ കൊമ്പിൽ നിന്നു നില തെറ്റി വീണ രണ്ടിലകൾ നമ്മൾ