Ponnaambal Puzhayirambil (Version, 1)

Ponnaambal Puzhayirambil (Version, 1)

Ouseppachan

Длительность: 4:43
Год: 2022
Скачать MP3

Текст песни

പൊന്നാമ്പൽ പുഴയിറമ്പിൽ നമ്മൾ
അന്നാദ്യം കണ്ടതോർമ്മയില്ലേ

പൊന്നാമ്പൽ പുഴയിറമ്പിൽ നമ്മൾ
അന്നാദ്യം കണ്ടതോർമ്മയില്ലേ
കുഞ്ഞോളം തുള്ളിവന്നൊരഴകായ്
എൻ മുന്നിൽ മിന്നി വന്ന കവിതേ
പണ്ടത്തെ പാട്ടുറങ്ങുമൊരു മൺ വീണയാണെന്‍റെ മാനസം
അന്നെന്നിൽ പൂവണിഞ്ഞ മൃദു സല്ലാപമല്ലോ നിൻ സ്വരം
എന്നിട്ടും നീ എന്നോടിന്നു മിണ്ടാത്തതെന്താണ്
പൊന്നാമ്പൽ പുഴയിറമ്പിൽ നമ്മൾ
അന്നാദ്യം കണ്ടതോർമ്മയില്ലേ
കുഞ്ഞോളം തുള്ളിവന്നൊരഴകായ്
എൻ മുന്നിൽ മിന്നി വന്ന കവിതേ

നിന്നെയെതിരേൽക്കുമല്ലോ
പൗർണ്ണമിപ്പെൺകൊടി
പാടി വരവേൽക്കുമല്ലോ പാതിരാപ്പുള്ളുകൾ
നിൻ്റെ അനുവാദമറിയാൻ
എൻ മനം കാതോർത്തിരിപ്പൂ
എന്നു വരുമെന്നു വരുമെന്നെന്നും കൊതിയാർന്നു നില്പൂ
വരില്ലേ നീ വരില്ലേ കാവ്യപൂജാ ബിംബമേ
നിലാവായ് നീലരാവിൽ നില്പൂ മൂകം ഞാൻ
പൊന്നാമ്പൽ പുഴയിറമ്പിൽ നമ്മൾ
അന്നാദ്യം കണ്ടതോർമ്മയില്ലേ
കുഞ്ഞോളം തുള്ളിവന്നൊരഴകായ്
എൻ മുന്നിൽ മിന്നി വന്ന കവിതേ

ആ ആ ആ ആ

മൂടുപടമെന്തിനാവോ മൂകാനുരാഗമേ
പാതി മറയുന്നതെന്തേ അന്യയെപ്പോലെ നീ
എൻ്റെ പദയാത്രയിൽ ഞാൻ തേടി നിൻരാജാങ്കണങ്ങൾ
എൻ്റെ പ്രിയ ഗാനധാരയിൽ നിന്നിലെ ശ്രുതി ചേർന്നിരുന്നു
വരില്ലേ നീ വരില്ലേ നീ ചൈത്ര വീണാ വാഹിനീ
വസന്തം പൂത്തൊരുങ്ങിയല്ലോ വരൂ പ്രിയേ
പൊന്നാമ്പൽ പുഴയിറമ്പിൽ നമ്മൾ
അന്നാദ്യം കണ്ടതോർമ്മയില്ലേ
കുഞ്ഞോളം തുള്ളിവന്നൊരഴകായ്
എൻ മുന്നിൽ മിന്നി വന്ന കവിതേ
പണ്ടത്തെ പാട്ടുറങ്ങുമൊരു മൺ വീണയാണെന്‍റെ മാനസം
അന്നെന്നിൽ പൂവണിഞ്ഞ മൃദു സല്ലാപമല്ലോ നിൻ സ്വരം
എന്നിട്ടും നീ എന്നോടിന്നു മിണ്ടാത്തതെന്താണ്
പൊന്നാമ്പൽ പുഴയിറമ്പിൽ നമ്മൾ
അന്നാദ്യം കണ്ടതോർമ്മയില്ലേ
കുഞ്ഞോളം തുള്ളിവന്നൊരഴകായ്
എൻ മുന്നിൽ മിന്നി വന്ന കവിതേ