Arikathayaaro (Version, 1)
Ouseppachan
4:08പുലർമഞ്ഞു മഞ്ജിമയിലൂടെ മലർമഞ്ചലേറിയേറി പൂത്തുലഞ്ഞൊരീ കന്നിവസന്തം തേടുവതെന്താണ് അഴകിൻ്റെ വെണ്ണിലാക്കായൽ തിര നീന്തി വന്നതാരോ എൻ്റെ തേൻകിനാക്കടവിലടുക്കുവതാരാണാരാണ് പേരില്ലാ രാജ്യത്തെ രാജകുമാരീ അതിരില്ലാ രാജ്യത്തെ രാജകുമാരാ ആരോരും കാണാതെൻ അരികെ വരാമോ അരികിൽ ഞാൻ വന്നാലിന്നെന്തു തരും നീ മാരിവില്ലുകളാലേ മണിമാളിക പണിയും ഞാൻ വാർമേഘമാലയിലൂടെ നിന്നെ കൊണ്ടുപോകും പേരില്ലാ രാജ്യത്തെ രാജകുമാരീ അതിരില്ലാ രാജ്യത്തെ രാജകുമാരാ പുലർമഞ്ഞു മഞ്ജിമയിലൂടെ മലർമഞ്ചലേറിയേറി പൂത്തുലഞ്ഞൊരീ കന്നിവസന്തം തേടുവതെന്താണ് അഴകിൻ്റെ വെണ്ണിലാക്കായൽ തിര നീന്തി വന്നതാരോ എൻ്റെ തേൻകിനാക്കടവിലടുക്കുവതാരാണാരാണ് ആ ചിരി കേട്ടാൽ മുളംതണ്ടുണരും പോലെ ആ മൊഴി കേട്ടാൽ ഇളംതേൻ കിനിയും പോലെ നീ പുണരുമ്പോൾ മനസ്സിൽ പൂമഴ പൊഴിയും നീ അകലുമ്പോൾ നിലാവും നിഴലിൽ മറയും നിൻ നിറമുള്ള കിനാവഴകിൽ ആതിരരാവ് മയങ്ങുമ്പോൾ നിൻ്റെ മൗനമിന്നെഴുതുകയല്ലേ മനസ്സമ്മതം പേരില്ലാ രാജ്യത്തെ രാജകുമാരീ ഹോയ് അതിരില്ലാ രാജ്യത്തെ രാജകുമാരാ നീയില്ലെങ്കിൽ വസന്തം വെറുതെ വെറുതെ നീ വരുമെങ്കിൽ ഇരുട്ടും പൗർണ്ണമി പോലെ ആ മിഴി രണ്ടിൽ കിനാവിൻ പൂന്തേനരുവീ ആ ചൊടിയിതളിൽ തുളുമ്പും ഒരു കിന്നാരം ഒറ്റയ്ക്കിവിടെയിരിക്കുമ്പോൾ ഓളക്കൈവള ഇളകുന്നോ പുഴയിലൂടെ നീ മന്ദംമന്ദം തുഴഞ്ഞെത്തിയോ പേരില്ലാ രാജ്യത്തെ രാജകുമാരീ അതിരില്ലാ രാജ്യത്തെ രാജകുമാരാ ആരോരും കാണാതെൻ അരികെ വരാമോ അരികിൽ ഞാൻ വന്നാലിന്നെന്തു തരും നീ മാരിവില്ലുകളാലേ മണിമാളിക പണിയും ഞാൻ വാർമേഘമാലയിലൂടെ നിന്നെ കൊണ്ടുപോകും പിരിയുന്നു കൂട്ടുകാർ നമ്മൾ പിരിയാത്ത നന്മയോടെ നൊമ്പരങ്ങളും പുഞ്ചിരിയാകും യാത്രാമൊഴിയോടെ കരയില്ല കണ്ണുനീർ പോലും വിടചൊല്ലി യാത്രയായി തിങ്ങുമോർമ്മകൾ തേങ്ങും നിമിഷം നെഞ്ചിൽ വിതുമ്പുന്നു തനനാനാനാ നാനാ തനനാനാനാ നാനെ തനാനാനാ നാനാനാനാ തനനാനാനാ നാനാ