Paathi Paathi From "Night Drive"
Ranjin Raj
3:44ഇമകൾ ചിമ്മാതിരവും പകലും നിഴലായ് കാത്തിടാം ഇനിയെൻ നെഞ്ചിൻ മിടികൾ പോലെ ഉയിരായ് ചേർത്തിടാം ഒരു വരിയിൽ ഈണം പോലെ നറുതിരിയിൽ നാളം പോലെ ഇഴപിരിയാതെന്നും നമ്മൾ എൻ കനിയേ ശോണമുകിലേ നീ അരികെ വരുമോ താരലിപിയാലെ പ്രണയമെഴുതാൻ ദേവകഥപോലെ ഇനിയുമിതിലേ പാതിമറയാതെ പതിയെ ഒഴുകാൻ കാണാതെ നാം നില്ക്കുന്നൊരാ നിമിഷം എന്നുള്ളമെരിയും വല്ലാതെ ജന്മങ്ങളോരോന്നായി മണ്ണിൽ കൊഴിഞ്ഞാലും നീ എൻപാതിമെയ്യായ് ചേരേണേ തിങ്കൾ നിലാവായ് നിന്നെ എൻ കൈക്കുടന്നെക്കുള്ളിൽ എന്നും നിറയ്ക്കാനാവേണേ മൊഴിയും മൊഴിപോൽ അടരാതേ കൂടെ ഞാൻ ശോണമുകിലേ നീ അരികെ വരുമോ താരലിപിയാലെ പ്രണയമെഴുതാൻ ദേവകഥപോലെ ഇനിയുമിതിലേ പാതിമറയാതെ പതിയെ ഒഴുകാൻ