Parayathe Paribhavam
Umbayee
5:39ആ ആ ആ ആ ആ ആ ആ ആ ആകാശനീലിമയോ അതോ, വാലിട്ടെഴുതിയ നിൻമിഴിയോ ആകാശനീലിമയോ അതോ, വാലിട്ടെഴുതിയ നിൻമിഴിയോ വാർകൂന്തലിൽ നിൻ പാതി മറഞ്ഞ മുഖം ആഷാഢപൗർണമിയോ, ഏതോ മൂകാനുരാഗത്തിൻ മധുരിമയോ ആകാശനീലിമയോ അതോ, വാലിട്ടെഴുതിയ നിൻമിഴിയോ പൊട്ടിച്ചിരിപ്പതാ പൊൻകൊലുസ്സോ അതോ, ഗന്ധർവ്വസദസ്സിലെ സ്വരലയമോ പൊട്ടിച്ചിരിപ്പതാ പൊൻകൊലുസ്സോ അതോ, ഗന്ധർവ്വസദസ്സിലെ സ്വരലയമോ മധുപൻ വിടർത്തുന്ന മലരിതളോ എൻ്റെ നഖസ്പർശമേറ്റ നിൻ കുളിർ മേനിയോ ആകാശനീലിമയോ അതോ, വാലിട്ടെഴുതിയ നിൻമിഴിയോ ഒരു മഹാമൗനമാം ലക്ഷ്മണപത്നിയോ മിഥിലതൻ സ്വപ്നമാം മൈഥിലിയോ ഒരു മഹാമൗനമാം ലക്ഷ്മണപത്നിയോ മിഥിലതൻ സ്വപ്നമാം മൈഥിലിയോ ലയനടനങ്ങളിൽ ക്ഷേത്ര ശില്പങ്ങളെ സ്മൃതിയിലുണർത്തുന്ന ഊർവ്വശിയോ ആകാശനീലിമയോ അതോ, വാലിട്ടെഴുതിയ നിൻമിഴിയോ വാർകൂന്തലിൽ നിൻ പാതി മറഞ്ഞ മുഖം ആഷാഢപൗർണമിയോ, ഏതോ മൂകാനുരാഗത്തിൻ മധുരിമയോ ആകാശനീലിമയോ അതോ, വാലിട്ടെഴുതിയ നിൻമിഴിയോ...