Aaraadhike

Aaraadhike

Vishnu Vijay

Альбом: Ambili
Длительность: 6:01
Год: 2019
Скачать MP3

Текст песни

ആരാധികേ
മഞ്ഞുതിരും വഴിയരികേ
നാളേറെയായ്
കാത്തുനിന്നു മിഴി നിറയേ

നീയെങ്ങു പോകിലും
അകലേക്ക് മായിലും
എന്നാശകൾ തൻ
മൺതോണിയുമായി
തുഴഞ്ഞരികെ ഞാൻ വരാം

എൻ്റെ  നെഞ്ചാകെ നീയല്ലേ
എൻ്റെ  ഉന്മാദം നീയല്ലേ
നിന്നെ അറിയാൻ
ഉള്ളു നിറയാൻ
ഒഴുകിയൊഴുകി ഞാൻ
ഇന്നുമെന്നുമൊരു പുഴയായ്
ആരാധികേ

പിടയുന്നോരെൻ്റെ  ജീവനിൽ
കിനാവ് തന്ന കണ്മണി
നീയില്ലയെങ്കിലെന്നിലേ പ്രകാശമില്ലിനി

മിഴിനീരുപെയ്ത മാരിയിൽ
കെടാതെ കാത്ത പുഞ്ചിരി
നീയെന്നൊരാ പ്രതീക്ഷയിൽ
എരിഞ്ഞ പൊൻതിരി

മനം പകുത്തു നൽകിടാം
കുറുമ്പ് കൊണ്ട് മൂടിടാം
അടുത്ത് വന്നിടാം
കൊതിച്ചു നിന്നിടാം
വിരൽ കൊരുത്തിടാം
സ്വയം മറന്നിടാം
ഈ ആശകൾ തൻ, മൺതോണിയുമായ്
തുഴഞ്ഞകലെ പോയിടാം

എൻ്റെ  നെഞ്ചാകെ നീയല്ലേ, എൻ്റെ  ഉന്മാദം നീയല്ലേ
നിന്നേ അറിയാൻ, ഉള്ളു നിറയാൻ
ഒഴുകിയൊഴുകി ഞാൻ, ഇന്നുമെന്നുമൊരു പുഴയായ്
ആരാധികേ, മഞ്ഞുതിരും വഴിയരികേ

ഒരു നാൾ കിനാവ് പൂത്തിടും
അതിൽ നമ്മളൊന്നു ചേർന്നിടും
പിറാക്കൾ പോലിതേ വഴി
നിലാവിൽ പാറിടും
നിനക്കു തണലായി ഞാൻ

നിനക്ക് തുണയായി ഞാൻ
പലകനവുകൾ
പകലിരവുകൾ
നിറമണിയുമീ
കഥയെഴുതുവാൻ
ഈ ആശകൾ തൻ
മൺതോണിയുമായ്
തുഴഞ്ഞകലെ പോയിടാം
എൻ്റെ  നെഞ്ചാകെ നീയല്ലേ (ആ)
എൻ്റെ  ഉന്മാദം നീയല്ലേ(ആ )
നിന്നേ അറിയാൻ(ആ)
ഉള്ളു നിറയാൻ(ആ)
ഒഴുകിയൊഴുകി ഞാൻ (ആ)
ഇന്നുമെന്നുമൊരു പുഴയായ്(ആ)
ആരാധികേ(ആ)
മഞ്ഞുതിരും വഴിയരികേ(ആ )