Praanasakhi
Umbayee
4:29ഞാനറിയാതെൻ കരൾ കവർന്നോടിയ പ്രാണനും പ്രാണനാം പെൺകിടാവേ എൻ്റെ പ്രാണനും പ്രാണനാം പെൺകിടാവേ ഞാനറിയാതെൻ കരൾ കവർന്നോടിയ പ്രാണനും പ്രാണനാം പെൺകിടാവേ എൻ്റെ പ്രാണനും പ്രാണനാം പെൺകിടാവേ നിന്നെ തിരയുമെൻ ദൂതനാം കാറ്റിനോടെന്തേ നിൻ ഗന്ധമെന്നോതിടേണ്ടൂ... എന്തേ നിൻ ഗന്ധമെന്നോതിടേണ്ടൂ... ഞാനറിയാതെൻ കരൾ കവർന്നോടിയ പ്രാണനും പ്രാണനാം പെൺകിടാവേ എൻ്റെ പ്രാണനും പ്രാണനാം പെൺകിടാവേ വേനൽ മഴ ചാറി വേർപ്പു പൊടിയുന്നൊരീ നല്ല മണ്ണിൻ സുഗന്ധമെന്നോ വേനൽ മഴ ചാറി വേർപ്പു പൊടിയുന്നൊരീ നല്ല മണ്ണിൻ സുഗന്ധമെന്നോ രാവിൽ നിലാമുല്ല പോലെൻ തൊടിയിലെ മാവ് പൂക്കും മദഗന്ധമെന്നോ മാവ് പൂക്കും മദഗന്ധമെന്നോ മുടിയിലെ എള്ളെണ്ണ കുളുർ മണമോ ചൊടിയിലെ ഏലത്തരി മണമോ ഞാനറിയാതെൻ കരൾ കവർന്നോടിയ പ്രാണനും പ്രാണനാം പെൺകിടാവേ എൻ്റെ പ്രാണനും പ്രാണനാം പെൺകിടാവേ വാടിയ താഴമ്പൂ വാസന പൂശിയ കോടി പുടവ തൻ പുതുമണമോ വാടിയ താഴമ്പൂ വാസന പൂശിയ കോടി പുടവ തൻ പുതുമണമോ നിൻ മടിക്കുത്തിലായി വാരി നിറച്ചൊരു പൊന്നിലഞ്ഞിപ്പൂവിൻ നറുമണമോ പൊന്നിലഞ്ഞിപ്പൂവിൻ നറുമണമോ മുടിയിലെ കുടമുല്ല പൂമണമോ ചൊടിയിലെ കദളി തേന്മണമോ ഞാനറിയാതെൻ കരൾ കവർന്നോടിയ പ്രാണനും പ്രാണനാം പെൺകിടാവേ എൻ്റെ പ്രാണനും പ്രാണനാം പെൺകിടാവേ നിന്നെ തിരയുമെൻ ദൂതനാം കാറ്റിനോടെന്തേ നിൻ ഗന്ധമെന്നോതിടേണ്ടൂ എന്തേ നിൻ ഗന്ധമെന്നോതിടേണ്ടൂ ഞാനറിയാതെൻ കരൾ കവർന്നോടിയ പ്രാണനും പ്രാണനാം പെൺകിടാവേ എൻ്റെ പ്രാണനും പ്രാണനാം പെൺകിടാവേ